Photo: ANI
മുംബൈ: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മുംബൈ ലാല്‍ബാഗിലെ ഇബ്രാഹിം കസം ബില്‍ഡിങ്ങിന്‍റെ ഒന്നാംനിലയിലെ ഫ്‌ളാറ്റില്‍നിന്നാണ് 53-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 53-കാരിയുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
വലിയ പ്ലാസ്റ്റിക് ബാഗിലാക്കി ഫ്‌ളാറ്റിലെ അലമാരയ്ക്കുള്ളിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഏറെ അഴുകിയനിലയിലായിരുന്നു മൃതദേഹം. അതിനാല്‍ തന്നെ ആഴ്ചകള്‍ക്ക് മുന്‍പ് മരണം സംഭവിച്ചതായാണ് പോലീസിന്റെ നിഗമനം.
53-കാരിയെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞദിവസം സഹോദരന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ 22 വയസ്സുള്ള മകളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 53-കാരിയെ മകള്‍ കൊലപ്പെടുത്തിയതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞരണ്ടുമാസമായി 53-കാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അയല്‍ക്കാര്‍ പോലീസിന് നല്‍കിയ മൊഴി. ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധമൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Content Highlights: mumbai woman decomposed body found in apartment daughter in police custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..