കാറില്‍ ക്യാമറവെച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതിയുടെ പരാതിയില്‍ വ്‌ളോഗര്‍ അറസ്റ്റില്‍


ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ട ബന്ധുക്കളാണ് യുവതിയെ ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് വീഡിയോ റിപ്പോര്‍ട്ട് ചെയ്ത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. 

പ്രതീകാത്മക ചിത്രം | AFP

മുംബൈ: നഗരത്തിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തി മോശം പരാമര്‍ശത്തോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. മലാഡ് വെസ്റ്റ് സ്വദേശിയായ എ.ബദൂരിയ(46)യെയാണ് മുംബൈ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് മലാഡ് പോലീസിന് കൈമാറി.

നവംബര്‍ 21-ാം തീയതിയാണ് ഒരു യുവതി വ്‌ളോഗര്‍ക്കെതിരേ മലാഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നഗരത്തിലൂടെ താന്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയെന്നും മോശം പരാമര്‍ശത്തോടെ ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നുമായിരുന്നു പരാതി. ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ട ബന്ധുക്കളാണ് യുവതിയെ ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് വീഡിയോ റിപ്പോര്‍ട്ട് ചെയ്ത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്‌ളോഗറായ ബദൂരിയയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. കാറില്‍ ക്യാമറ സ്ഥാപിച്ച് നഗരത്തില്‍നിന്നുള്ള സ്ത്രീകളുടെ അടക്കമുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയിരുന്നത്. പിന്നീട് മോശം പരാമര്‍ശത്തോടെ ഈ ദൃശ്യങ്ങള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെയ്ക്കുകയായിരുന്നു.

Content Highlights: mumbai vlogger arrested in mumbai for films women in streets


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented