'26/11-ന് സമാനമായ ഭീകരാക്രമണം നടത്തും'; പാക് നമ്പറില്‍നിന്ന് മുംബൈ പോലീസിന് ഭീഷണി സന്ദേശം


പ്രതീകാത്മക ചിത്രം | ANI

മുംബൈ: '26/11'-ന് സമാനമായരീതിയില്‍ മുംബൈ നഗരത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് വെള്ളിയാഴ്ച രാത്രിയാണ് പാകിസ്താനിലെ നമ്പറില്‍നിന്ന് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

26/11 ഭീകരാക്രമണം, ഉദയ്പൂര്‍ കൊലപാതകം, സിദ്ധു മൂസെവാല വധം തുടങ്ങിയവയ്ക്ക് സമാനമായ ആക്രമണം നടക്കുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേരാണ് ഇന്ത്യയില്‍ ആക്രമണം നടത്തുകയെന്നും സന്ദേശത്തില്‍ പറയുന്നു.



പാകിസ്താന്‍ നമ്പറില്‍നിന്നാണ് സന്ദേശം എത്തിയതെന്നും ഈ നമ്പര്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയ്ക്ക് പുറത്താണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സന്ദേശം ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചെന്നും മറ്റു ഏജന്‍സികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


Content Highlights: mumbai police gets 26/11 like terrorist attack threat message on whatsapp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented