കൊല്ലപ്പെട്ട സരസ്വതി വൈദ്യ, പ്രതി മനോജ് സിൻഹ
മുംബൈ: താന്‍ എച്ച്‌ഐവി പോസിറ്റീവായതിനാല്‍ സരസ്വതി വൈദ്യയുമായി ഇതുവരെ ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്ന് ലിവ് ഇന്‍ പാര്‍ട്ട്‌നറായ യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസിലെ പ്രതി മനോജ് സാനെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. സരസ്വതിയെ മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും സരസ്വതിയ്ക്ക് തന്റെ കാര്യത്തില്‍ ഏറെ സ്വാര്‍ഥതയുണ്ടായിരുന്നുവെന്നും മനോജ് പോലീസിന് മൊഴി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് കൊല്ലമായി ഇവര്‍ ഒന്നിച്ചുജീവിച്ചുവരികയായിരുന്ന മിറ റോഡിലെ ഫ്‌ളാറ്റില്‍നിന്ന് സരസ്വതിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് 56 കാരനായ മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2014 മുതല്‍ ഇരുവരും തമ്മില്‍ പരിചയത്തിലായിരുന്നതായും ആ പരിചയം പിന്നീട് ഒരുമിച്ചുള്ള ജീവിതത്തിലേക്ക് നയിച്ചതായും പോലീസ് പറഞ്ഞു.
2008 ലാണ് താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിച്ചതെന്നും അന്നുമുതല്‍ ചികിത്സയിലാണെന്നും മനോജ് പറഞ്ഞു. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടിവന്നതായും ആ ചികിത്സക്കിടയിലാണ് താന്‍ എച്ച്‌ഐവി ബാധിതനായതെന്ന് സംശയിക്കുന്നതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
സരസ്വതി താന്‍ മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും മനോജ് സാനെ പറഞ്ഞു. ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഒരു ചുമരില്‍ ബോര്‍ഡ് കണ്ടെത്തിയ പോലീസ് ഇതിനെക്കുറിച്ച് ചോദിച്ചതിന് സരസ്വതി പത്താംതരം തുല്യത പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നും താന്‍ സരസ്വതിയ്ക്ക് കണക്ക് പഠിപ്പിച്ചുകൊടുക്കുമായിരുന്നുവെന്നും പ്രതി മറുപടി നല്‍കി.
കൊലപാതകത്തിനിരയായ സരസ്വതി അനാഥയായിരുന്നുവെന്നും ഇവര്‍ക്ക് ബന്ധുക്കളാരുമില്ലെന്നും വ്യാഴാഴ്ച പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സരസ്വതിയുടെ മൂന്ന് സഹോദരിമാര്‍ പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് ഇവരുടെ മൊഴിയെടുത്തു. ലിവ് ഇന്‍ പങ്കാളികളാണെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നതെങ്കിലും അമ്മാവനോടൊപ്പമാണ് താമസിക്കുന്നതെന്നാണ് സരസ്വതി പറഞ്ഞതെന്ന് സരസ്വതി വളര്‍ന്ന അനാഥമന്ദിരത്തിലെ ജീവനക്കാരി അറിയിച്ചു. എങ്കിലും കൊലപാതകത്തിന്റെ യഥാര്‍ഥകാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: Mumbai murder, accused claims to be HIV+, says Saraswati was possessive, crime beat, crime news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..