Representative image | Photo: AFP
മുംബൈ: ശാരീരികമായി ബന്ധപ്പെടാൻ വിസ്സമതിച്ച യുവതിയെ മർദിച്ചെന്ന പരാതിയിൽ 28-കാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര കല്ല്യാൺ സ്വദേശി ആകാശ് മുഖർജിയാണ് പിടിയിലായത്. ഇയാളുടെ സഹപ്രവർത്തകയാണ് പരാതിക്കാരി.
ബുധനാഴ്ച ഇരുവരും ഒരുമിച്ച് നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. യുവതിയെ വിവാഹം കഴിക്കുന്നതിനായി മതംമാറിയെന്നാണ് അയാൾ പറയുന്നത്. നഗരത്തിൽ കറങ്ങുന്നതിനിടെ പൊതുസ്ഥലത്ത് വച്ച് യുവതിയോട് അടുത്ത് ഇടപെടാൻ യുവാവ് ശ്രമിച്ചെങ്കിലും യുവതി അനുവദിച്ചില്ല.
ഇതിൽ പ്രകോപിതനായ ആകാഷ് യുവതിയെ മർദിക്കുകയും തല സമീപത്തെ കല്ലിൽ ഇടിച്ചതായും പരാതിയിൽ പറയുന്നുണ്ട്. തുടർന്ന് യുവതിയെ സമീപത്തെ ഓവുചാലിൽ മുക്കുകയായിരുന്നു. ഇതോടെ അലറി വിളിച്ച യുവതിയെ സ്ഥലത്തുണ്ടായവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ബാന്ദ്രയിൽ വച്ചായിരുന്നു സംഭവം.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ്. സംഭവത്തിൽ ആകാഷ് മുഖർജിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Content Highlights: Mumbai Man Assaulted Girlfriend For Refusing Sex With Him


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..