കാറില്‍ നിന്നിറങ്ങാതെ തട്ടിപ്പുകേസിലെ പ്രതി; ഒടുവില്‍ ചില്ല് തകര്‍ത്ത് പുറത്തിറക്കി പോലീസ്, നാടകീയം


കോണ്‍വെന്റ് സ്‌ക്വയര്‍ ഭാഗത്തുകൂടി ബന്ധുക്കള്‍ക്കും ഒരു വനിതാസുഹൃത്തിനുമൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ മഫ്തിയിലെത്തിയ പോലീസ് ഇയാളുടെ കാര്‍ തടഞ്ഞു. എന്നാല്‍, പുറത്തേക്കിറങ്ങാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. പോലീസാണെന്നു പറഞ്ഞിട്ടും പുറത്തിറങ്ങിയില്ല. പിന്നീട് കൂടുതല്‍ പോലീസ് എത്തിയിട്ടും പുറത്തേക്കിറങ്ങാന്‍ കൂട്ടാക്കിയില്ല.

പണംതട്ടിപ്പു കേസിൽപ്പെട്ട ടോണി തോമസിനെ പോലീസ് ആലപ്പുഴ നഗരത്തിൽ വെച്ച്‌ പിടികൂടുന്നു

ആലപ്പുഴ: മുംബൈ സ്വദേശിനിയായ യുവതിയില്‍നിന്ന് ഒരുകോടി രൂപയിലധികം തട്ടിയെടുത്തെന്ന പരാതിയില്‍ മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയെ ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടി.

പാതിരപ്പള്ളി വെള്ളിപറമ്പില്‍ ടോണി തോമസിനെയാണ് ആലപ്പുഴ നഗരത്തില്‍ കോണ്‍വെന്റ് സ്‌ക്വയറില്‍നിന്ന് സാഹസികമായി പോലീസ് പിടികൂടിയത്. പരാതിക്കാരിയും പ്രതിയും മുംബൈയില്‍ സോഫ്റ്റ്വേര്‍ കമ്പനി നടത്തുകയായിരുന്നു. കമ്പനിയില്‍നിന്നു പണം തട്ടിയെടുത്ത് പ്രതി നാടുവിട്ടുവെന്നായിരുന്നു പരാതി. ഇയാളെ പിടികൂടാന്‍ യുവതിയും മഹാരാഷ്ട്ര പോലീസും ആലപ്പുഴ പോലീസിന്റെ സഹായം തേടുകയായിരുന്നു.

മൂന്നുദിവസം മുമ്പാണ് ആലപ്പുഴയില്‍ ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇയാള്‍ പൂങ്കാവ് സ്വദേശിയാണെങ്കിലും ഇപ്പോള്‍ താമസിക്കുന്നതു പഴവീടാണ്. പ്രതി ആലപ്പുഴയില്‍ എത്തിയതുമുതല്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് ഇയാളെ ബുധനാഴ്ച പിന്തുടരുന്നുണ്ടായിരുന്നു. ബുധാനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കോണ്‍വെന്റ് സ്‌ക്വയര്‍ ഭാഗത്തുകൂടി ബന്ധുക്കള്‍ക്കും ഒരു വനിതാസുഹൃത്തിനുമൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ മഫ്തിയിലെത്തിയ പോലീസ് ഇയാളുടെ കാര്‍ തടഞ്ഞു. എന്നാല്‍, പുറത്തേക്കിറങ്ങാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. പോലീസാണെന്നു പറഞ്ഞിട്ടും പുറത്തിറങ്ങിയില്ല. പിന്നീട് കൂടുതല്‍ പോലീസ് എത്തിയിട്ടും പുറത്തേക്കിറങ്ങാന്‍ കൂട്ടാക്കിയില്ല.

ഇതോടെ കാറിന്റെ ചില്ലുതകര്‍ത്ത് പൂട്ടുതുറന്ന് ബലപ്രയോഗത്തിലൂടെ പുറത്തിറക്കുകയായിരുന്നു. മുക്കാല്‍മണിക്കൂറോളം ഇയാള്‍ പുറത്തിറങ്ങാതെ കാറില്‍ത്തന്നെയിരുന്നുവെന്നു പോലീസ് പറഞ്ഞു.

പണത്തിനു പുറമേ മുംബൈയില്‍വെച്ച് താന്‍ ജന്മദിനസമ്മാനമായി നല്‍കിയ 15 ലക്ഷം രൂപ വരുന്ന ആഡംബര ബൈക്കും ഇയാള്‍ ആലപ്പുഴക്കു കൊണ്ടുവന്നതായും യുവതി പോലീസിനോടു പറഞ്ഞിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഹാരാഷ്ട്രപോലീസിനു കൈമാറും.

Content Highlights: mumbai fraud case accused arrested from alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented