പരിശോധിച്ചത് 176 സിസിടിവി ദൃശ്യങ്ങള്‍, 97 സിം കാര്‍ഡുകള്‍; ഒടുവില്‍ 'ആലിബാബ' പോലീസിന്‍റെ വലയിലായി


അന്വേഷണസംഘം അറസ്റ്റിലായ പ്രതികൾക്കൊപ്പം | Photo : Twitter / @ndtvfeed

മുംബൈ: നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി കടന്ന മോഷ്ടാവിനെ പിടികൂടാന്‍ ഒരു കൊല്ലത്തോളം വേണ്ടിവന്നെങ്കിലും ഒടുവില്‍ പോലീസ് പ്രതിയെ വലയിലാക്കി. അതിന് ചില്ലറ അധ്വാനമൊന്നുമല്ല മുംബൈ പോലീസിന് വേണ്ടിവന്നത്. 176 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും 97 സിം കാര്‍ഡുകളുടെ ലൊക്കേഷനുകളും പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

'ആലിബാബ'യെന്നറിയപ്പെടുന്ന സല്‍മാന്‍ സുല്‍ഫിക്കര്‍ അന്‍സാരിയെന്ന തന്ത്രശാലിയായ കള്ളനെ പിടികൂടാന്‍ പോസ്റ്റ്മാന്‍, പഴക്കച്ചവടക്കാരന്‍ തുടങ്ങി പല വേഷങ്ങളും കെട്ടേണ്ടിവന്നു മുംബൈ പോലീസിന്. ഇയാള്‍ക്കൊപ്പം രണ്ട് കൂട്ടാളികളേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ദഹിസറിലെ ഫ്‌ളാറ്റില്‍ നിന്നാണ് കഴിഞ്ഞ ഡിസംബര്‍ 31-ന് സ്വര്‍ണവും 40,000 രൂപയും കവര്‍ന്ന് അന്‍സാരി രക്ഷപ്പെട്ടത്. ഇയാള്‍ക്കായുള്ള തിരച്ചിലിനിടെ 176 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. 97 ഫോണ്‍ സിം കാര്‍ഡുകളുടെ ലൊക്കേഷനുകളും പോലീസ് കണ്ടെത്തി. ട്രൂകോളര്‍ ആപ്പില്‍ തന്റെ പേര് ആലിബാബ എന്നാണ് അന്‍സാരി ഉപയോഗിച്ചിരുന്നത്. തിരിച്ചറിയപ്പെടാതിരിക്കാനാണ് ഇയാള്‍ വ്യാജപേര് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

മോഷണത്തിന് പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ എങ്ങുമെത്താതെയായപ്പോഴാണ് സിസിടിവി ദൃശ്യങ്ങളുടേയും സിം കാര്‍ഡുകളുടേയും പരിശോധനയിലേക്ക് പോലീസ് തിരിഞ്ഞത്. മോഷണം നടന്ന സമയം അടിസ്ഥാനമാക്കി ആ ഭാഗത്തുനിന്ന് ലഭ്യമായ വിവിധ സിസിടിവി ദൃശ്യങ്ങളും ഉപയോഗത്തിലിരുന്ന സിം കാര്‍ഡുകളും പോലീസ് പരിശോധിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. അങ്ങനെ മോഷണസമയത്ത് ആക്ടീവായിരുന്ന അന്‍സാരിയുടെ സിം കാര്‍ഡിലേക്ക് പോലീസ് എത്തി.

തങ്ങള്‍ അന്വേഷിക്കുന്ന പ്രതി നോയിഡയില്‍ ഉണ്ടെന്ന് സിം കാർഡ് പരിശോധനയില്‍ മനസ്സിലാക്കിയതോടെ പോലീസ് പഴക്കച്ചവടക്കാരായും പോസ്റ്റ്മാനായും വേഷം മാറി അന്‍സാരിയിലെത്തിച്ചേരുകയായിരുന്നു. അന്‍സാരിയുടെ കൂട്ടാളി ഹൈദര്‍ അലി സെയ്ഫി, അന്‍സാരിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജുവലറി ഉടമ കുശാല്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. മൂവരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. പ്രതികളില്‍ നിന്ന് സ്വര്‍ണവും 18 ലക്ഷം രൂപയും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Content Highlights: Mumbai cops, tracked, CCTVs and SIMs, to catch, robber Alibaba


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented