Representative Image| Photo: Canva.com
മുംബൈ: മഹാരാഷ്ട്രയിലെ വിദർഭയിൽ സർക്കാർ വനിതാ ഹോസ്റ്റലിൽ 18-കാരി കൊല്ലപ്പെട്ട നിലയിൽ. പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി എന്ന് സംശയിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
സൗത്ത് മുംബൈയിലെ സർക്കാർ ഹോസ്റ്റലിലായിരുന്നു അകോലയിൽ നിന്നുള്ള 18-കാരി താമസിച്ചിരുന്നത്. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർഥിയാണ്. തിങ്കളാഴ്ച രാത്രി 11.30-ന് സുഹൃത്തുക്കളോട് സംസാരിച്ച ശേഷം മുറിയിലേക്ക് പോയതായിരുന്നു. കോളേജ് അവധി ആയതിനാൻ നാലാം നിലയിലുണ്ടായിരുന്ന സഹപാഠികളിൽ പലരും വീടുകളിലേക്ക് പോയിരുന്നു. പെൺകുട്ടി തനിച്ചായിരുന്നു നാലാം നിലയിൽ ഉണ്ടായിരുന്നത്. താഴത്തെ നിലയിലുള്ള സുഹൃത്തിനോട് തന്റെ കൂടെ രാത്രി തങ്ങണമെന്ന് അഭ്യർഥിച്ചെങ്കിലും സുഹൃത്ത്, താഴത്തെ നിലയിൽ വന്ന് കിടക്കാൻ പറയുകയായിരുന്നു. എന്നാൽ പെൺകുട്ടി തന്റെ മുറിയിൽ തന്നെ കിടക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും പെൺകുട്ടിയെ പുറത്തു കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നു. എന്നാൽ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
രജിസ്റ്റർ ബുക്കിൽ പെൺകുട്ടി പുറത്തേക്ക് പോയതിന്റെ വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് ജനാലയിൽ കൂടി മുറിയുടെ അകം പരിശോധിച്ചപ്പോഴാണ് രണ്ടു കട്ടിലുകൾക്കിടയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. നഗ്നമായിക്കിടക്കുന്ന ശരീരത്തിനടുത്ത് നിന്ന് ഷാൾ കണ്ടെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് നിഗമനം.
ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിരലടയാളങ്ങൾ അടക്കം പരിശോധിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി.
സി.സി.ടി.വി. പരിശോധിച്ചതിൽ നിന്നാണ് സെക്യൂരിറ്റി ജീവനക്കാരനിലേക്ക് എത്തുന്നത്. അതിരാവിലെ 4.55-ഓടെ സെക്യൂരിറ്റി ജീവനക്കാരനായ പ്രകാശ് കനോജി അലക്കാനുള്ള ഒരു കൂട്ടം വസ്ത്രങ്ങളുമായി നാലാം നിലയുടെ മുകളിലേക്ക് പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ഇവിടെ നിന്ന് ഇറങ്ങിയ ഇയാൾ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഫോൺ പോലീസ് കണ്ടെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Mumbai college girl found dead at hostel room police probe rape
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..