ഒറ്റ രാത്രിയില്‍ മോഷണം, കൊലപാതകശ്രമം, വാഹനം കത്തിക്കല്‍; പത്തനംതിട്ടയില്‍ പ്രതിയെ തേടി പോലീസ്


സി.കെ അഭിലാല്‍ \ മാതൃഭൂമി ന്യൂസ്‌

അഖിൽ ആക്രമിച്ച ലിജു, പ്രതി കത്തിച്ച വാഹനം, മോഷണശ്രമത്തിനിടെ അക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് കമ്പി | Screengrab: മാതൃഭൂമി ന്യൂസ്‌

പത്തനംതിട്ട: മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ മോഷണവും കൊലപാതകശ്രമവും വണ്ടികത്തിക്കലും. അടൂര്‍ പെരിങ്ങനാടാണ് സംഭവം. എസ്.എന്‍.ഡി.പി ശാഖാ യോഗം പ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടി. ഒപ്പം സമീപത്തെ വീട്ടിലെ വാഹനത്തിന് തീയിടുകയും ചെയ്തു. സംഭവത്തില്‍ പ്രദേശവാസിയായ പ്രതി അഖിലിനെ തേടുകയാണ് പോലീസ് ഇപ്പോള്‍.

രണ്ട് മാസം മുന്‍പാണ് മോഷണക്കേസില്‍ ജയിലില്‍ നിന്ന് അഖില്‍ പുറത്തിറങ്ങിയത്. ഒറ്റ രാത്രി കൊണ്ട് നാല് അക്രമസംഭവങ്ങളാണ് അഖില്‍ ചെയ്തത്. രാത്രി 12 മണിക്കും പുലര്‍ച്ചെ നാല് മണിക്കുമിടയിലായിരുന്നു അക്രമവും മോഷണവുമടക്കമുള്ള സംഭവങ്ങളെല്ലാം അരങ്ങേറിയത്.

രാത്രി 12 മണിയോടെ ലിജുവെന്ന ആളുടെ വീട്ടിലാണ് ആദ്യത്തെ സംഭവമുണ്ടായത്. മോഷണം ലക്ഷ്യം വെച്ച് ലിജുവിന്റെ വീട്ടില്‍ കയറുകയായിരുന്നു പ്രതി അഖില്‍. അടുക്കളയില്‍ ഫ്രിഡ്ജിന് പിന്നില്‍ ഒളിച്ച് നിന്ന അഖിലിനെ ലൈറ്റ് ഇട്ടപ്പോള്‍ ലിജു കാണുകയായിരുന്നു. തന്നെ കണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കാന്‍ ശ്രമിച്ചെങ്കിലും ലിജു ഇത് തടഞ്ഞു. തുടര്‍ന്ന് തോള്‍ഭാഗത്ത് കടിച്ച് മുറിവേല്‍പ്പിച്ചാണ് അഖില്‍ രക്ഷപ്പെട്ടത്.

ഇതിനുശേഷം നെല്ലിമുകള്‍ സഹകരണ ബാങ്കിന് സമീപത്തെ വീട്ടിലെത്തി ബൈക്ക് മോഷ്ടിച്ചു. ഈ വാഹനത്തിലാണ് എസ്എന്‍ഡിപി ശാഖോ യോഗം പ്രസിഡന്റ് രാധാകൃഷ്ണന്റെ വീട്ടിലെത്തി അക്രമിച്ചത്. രാധാകൃഷ്ണന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും വലത് ചെവി അറ്റ് തൂങ്ങുകയും ചെയ്തു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ സംഭവത്തിന് ശേഷമാണ് അഖില്‍ താന്‍ മോഷ്ടിച്ചുകൊണ്ടുവന്ന ബൈക്കിന് തീയിട്ടത്. തീ പടര്‍ന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ക്ക് കൂടി സാരമായി കേടുപാട് സംഭവിച്ചിട്ടുണ്ട്.

Content Highlights: murder attembt, robbery, attack, accused, crime, 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented