അന്നമ്മയുടെ ശരീരത്തില്‍ റിഞ്ജു വെട്ടിയത് 25 തവണ, കൈകാലുകള്‍ വേര്‍പെട്ടനിലയില്‍; ആയുധം ഒളിപ്പിച്ചു


കൊലപാതകം നടന്ന മുളക്കുഴയിലെ വാടക വീട്

മുളക്കുഴ: മുളക്കുഴയില്‍ കൊല്ലപ്പെട്ട അന്നമ്മയുടെ കൈകാലുകള്‍ ശരീരത്തില്‍ നിന്നു വേര്‍പെട്ടനിലയിലായിരുന്നു. ആദ്യഘട്ടത്തില്‍ പോലീസുകാരെ വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ റിഞ്ജു തയ്യാറായില്ല. കൊലപാതകം നടത്തിയശേഷം ആയുധം പ്രതി ഒളിപ്പിച്ചുവെച്ചതിനാല്‍ മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന ബന്ധുക്കളുടെ വാദം പോലീസ് തള്ളുകയാണ്.

ചോദ്യം ചെയ്യലിലും പ്രതി എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കി. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ അന്നമ്മ കൂടി താമസിച്ചിരുന്നതില്‍ റിഞ്ജുവിന് ഇഷ്ടക്കേടുണ്ടായിരുന്നതായി സൂചനയുണ്ട്. പലതവണ ഇതിന്റെ പേരില്‍ വീട്ടില്‍ ബഹളമുണ്ടായിട്ടുള്ളതായി മൊഴിയുണ്ട്. അന്നമ്മയെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പൂര്‍ണ സമ്മതം നല്‍കിയതു പ്രതിക്ക് അവരോടും വിരോധമുണ്ടാക്കി. അവര്‍ക്കെതിരേയുള്ള മര്‍ദനത്തിന് ഇതു കാരണമായി.



അന്നമ്മയുടെ ഏക മകള്‍ വിദേശത്താണ്. റിഞ്ജുവിനു രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. ഇവര്‍ മറ്റു സ്ഥലങ്ങളിലാണ് താമസിക്കുന്നത്. ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മാതാപിതാക്കള്‍ ഓടി രക്ഷപ്പെട്ടു

പുലര്‍ച്ചേ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയ റിഞ്ജു ആദ്യം അച്ഛനെ കസേര കൊണ്ടടിച്ചു. പിന്നീട്, അമ്മയെയും മര്‍ദിച്ചു. നിലവിളിച്ചുകൊണ്ടു ഇരുവരും പുറത്തേക്ക് ഓടി. ഈ സമയം റിഞ്ജു പ്രധാനവാതില്‍ അകത്തുനിന്നു പൂട്ടി. വീടിന്റെ ഗേറ്റും പൂട്ടിയിരുന്നതിനാല്‍ ഏണി ഉപയോഗിച്ച് മതില്‍ ചാടിയാണ് മാതാപിതാക്കള്‍ പുറത്തുകടന്നത്. അല്ലാത്തപക്ഷം മാതാപിതാക്കള്‍ക്കും പരിക്കേല്‍ക്കുമായിരുന്നു.

നാടു നടുങ്ങി

അയല്‍വാസികള്‍ വാര്‍ഡംഗം പ്രിജിലിയയെ വിവരമറിയിച്ചതിനെ തുടര്‍ന്നു ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കീഴടക്കിയത്. ചോരയില്‍ കുളിച്ചുകിടന്ന അന്നമ്മയെ കണ്ടവര്‍ നിലവിളിച്ചുകൊണ്ടു പുറത്തേക്ക് ഓടി.

റിഞ്ജു ഇത്തരത്തില്‍ ഒരു കൊലപാതകം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. റിഞ്ജുവിനു ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കിയിരുന്നെങ്കിലും പിന്നീട്, മറ്റു വൈദ്യശാസ്ത്രപരമായ ചികിത്സ നല്‍കിയിട്ടില്ലെന്നു ബന്ധുക്കള്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് ചെന്നൈയിലെ ജോലി ഉപേക്ഷിച്ചാണ് റിഞ്ജു നാട്ടിലെത്തിയത്.

ശരീരത്തില്‍ 25-ലേറെ വെട്ടുകള്‍

അന്നമ്മയുടെ ശരീരത്തില്‍ 25-ലേറെ വെട്ടുകളുണ്ടായിരുന്നു. കൈകാലുകള്‍ അടക്കം തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. റിഞ്ജുവിന്റെ കുടുംബത്തിനൊപ്പം കഴിഞ്ഞ ഫെബ്രുവരി മുതലാണ് അന്നമ്മ താമസിച്ചിരുന്നത്.

Content Highlights: mulakkuzha, murder case, crime, woman, murdered, brutally killed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented