51-കാരിയുടെ തിരോധാനത്തിലും ഷാഫിക്ക് പങ്കെന്ന് സംശയം; 16 വയസ് മുതലുള്ള ചെയ്തികള്‍ അന്വേഷിക്കും


രാജേഷ് ജോര്‍ജ്

പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളായ ലൈല, മുഹമ്മദ് ഷാഫി, ഭഗവൽ സിങ് എന്നിവരെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നു/ മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ പോലീസ് ജീപ്പിൽ കയറ്റിയപ്പോൾ ( ഫയൽ ചിത്രം)

കൊച്ചി: ഒരു സ്ത്രീയെ കാണാനില്ലെന്ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭ (51) ന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. ബിന്ദു കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫിയടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ ബിന്ദു കേസുമായി ഷാഫിക്ക് ബന്ധമില്ലെന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്.

അതേസമയം ഷാഫിയുടെ നേതൃത്വത്തില്‍ ഇലന്തൂരില്‍ മറ്റ് കൊലപാതകങ്ങളൊന്നും നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. മുമ്പ് മറ്റേതെങ്കിലും സമാന സംഭവങ്ങളില്‍ ഷാഫി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. മുഹമ്മദ് ഷാഫിയുടെ ഡി.എന്‍.എ. ഫലം ഇയാളുടെ മുന്‍കാല കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. 16 മുതല്‍ 52 വയസ്സുവരെയുള്ള കാലത്തെ ഇയാളുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. ഇക്കാലത്ത് ഇയാള്‍ താമസിച്ച സ്ഥലങ്ങളെക്കുറിച്ചും ആ മേഖലയിലെ തെളിയാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചും വിവരം ശേഖരിക്കുന്നുണ്ട്.തെളിയാത്ത കേസുകളും ഡി.എന്‍.എ.യും

കൊലപാതകികളെ കണ്ടെത്താനാകാത്ത പല കേസുകളിലെയും പ്രതികളുടെ ഡി.എന്‍.എ. ഫലം പോലീസിന്റെ കൈവശമുണ്ട്. വിവിധ കേസുകളില്‍ പിടിയിലാകുന്നവരുടെ ഡി.എന്‍.എ. സാംപിള്‍ പരിശോധിക്കുന്‌പോഴാണ് തെളിയിക്കപ്പെടാത്ത കേസുകളിലെ യഥാര്‍ഥ പ്രതി പുറത്തുവരുന്നതു തന്നെ.

പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയിലാകും മുമ്പേ കൊലയാളിയുടെ ഡി.എന്‍.എ. കിട്ടിയിരുന്നു. ഇത്തരത്തില്‍ തെളിയിക്കപ്പെടാത്ത ഏതെങ്കിലും കേസില്‍ ഷാഫി പങ്കാളിയായോ എന്നത് ഡി.എന്‍.എ. ഫലം പുറത്തുവരുന്നതോടെ കണ്ടെത്താനാകും. ദൃക്സാക്ഷികളില്ലാത്ത പല കേസുകളിലും കുറ്റവാളിയിലേക്കെത്താന്‍ വഴിതെളിച്ചത് ഡി.എന്‍.എ. തെളിവുകളാണ്. വ്യക്തിയുടെ തലമുടി, തൊലി, ഉമിനീര്‍, രക്തം, അസ്ഥികള്‍ തുടങ്ങി എല്ലാ ശരീര കോശങ്ങളിലെയും ഡി.എന്‍.എ. ഒരേ സ്വഭാവമുള്ളതാണ്. അതിനാല്‍ തെളിയിക്കപ്പെടാത്ത ഏതെങ്കിലും കേസില്‍ ഷാഫിക്കു പങ്കുണ്ടോയെന്ന് അറിയാനാകും.

Content Highlights: Muhammad Shafi is also suspected to be involved in the disappearance of another woman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented