മണിമ കുഞ്ഞമ്മദ്
മാനന്തവാടി: വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ മോഷ്ടിച്ചുവിറ്റ വനംവകുപ്പ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. നോര്‍ത്ത് വയനാട് വനം ഡിവിഷനു കീഴില്‍ ജോലിചെയ്യുന്ന വെള്ളമുണ്ട സ്വദേശി മണിമ കുഞ്ഞമ്മദിനെയാണ് ഡി.എഫ്.ഒ. ദര്ശന് ഗത്താനി സസ്പെന്‍ഡ് ചെയ്തത്. മാനന്തവാടി സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏറെവര്‍ഷത്തെ പഴക്കമുള്ള വെള്ളം പമ്പുചെയ്യുന്ന 150 കിലോയോളം വരുന്ന മോട്ടോര്‍. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ക്വാര്‍ട്ടേഴ്സിനു സമീപത്തായിരുന്നു മോട്ടോര്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരുടെ പേരിലായിരുന്നു ആദ്യം മോട്ടോര്‍ മോഷ്ടിച്ചതായ ആരോപണമുണ്ടായത്. എന്നാല്‍, വര്‍ഷങ്ങളായി ജോലിചെയ്യുന്ന ഇവര്‍ മോട്ടോര്‍ മോഷ്ടിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ് കാര്യക്ഷമമായ അന്വേഷണം നടത്തിയത്.
സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെറ്റപ്പാലത്തെ പഴയസാധനങ്ങളെടുക്കുന്ന കടയില്‍ കുഞ്ഞമ്മദ് വനംവകുപ്പിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തുനടത്തുന്ന അജീഷിന്റെ സഹായത്തോടെ മോട്ടോര്‍ ഇറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ 19-ന് മോട്ടോര്‍ കടയില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
മാനന്തവാടി സാമൂഹ്യവനവത്കരണ വിഭാഗം റെയ്ഞ്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന കല്പറ്റ സോഷ്യല്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.എം. സൈതലവിയുടെ പരാതിപ്രകാരം മാനന്തവാടി പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Content Highlights: motor theft forest department driver suspended in wayanad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..