Photo: Mathrubhumi
വിഴിഞ്ഞം: മദ്യലഹരിയിലെത്തിയ അമ്മയുടെ ആൺസുഹൃത്ത് മൂന്നര വയസ്സുകാരനെ മുഖത്ത് കമ്പുകൊണ്ടടിച്ച് മുറിവേൽപ്പിച്ചു. കുട്ടിയുടെ മുഖത്ത് കണ്ണിനു താഴെയും ചുണ്ടിനും അടിയേറ്റ് മുറിഞ്ഞു. വേദനകൊണ്ട് കരഞ്ഞ കുട്ടിയെ ഇയാൾ വീണ്ടും തല്ലി.
കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടന്ന് അടിമലത്തുറ, അമ്പലത്തിൻമൂല സ്വദേശി റോയിയെ(35) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുതുവത്സരദിനത്തോടനുബന്ധിച്ച് ആൺസുഹൃത്തിന്റെ വീട്ടിലായിരുന്നു കുട്ടിയും അമ്മയും. കുട്ടി ഉറങ്ങുന്നതിനിടെ അമ്മ സമീപത്ത് നടക്കുകയായിരുന്ന പുതുവത്സരാഘോഷം കാണാൻ പോയിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് അമ്മയെ വിവരമറിയിച്ചത്. തുടർന്ന് ആൺസുഹൃത്തും അമ്മയുമായി വഴക്കുണ്ടായെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് വിഴിഞ്ഞം പോലീസ് അമ്മയുടെ മൊഴിയിൽ ആൺസുഹൃത്തിനെതിരേ കേസെടുത്തു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. എസ്.ഐ. മാരായ ജി.വിനോദ്, കെ.ജി.പ്രസാദ്, എ.എസ്.ഐ. ജോൺ, ശ്യാം, സി.പി.ഒ.മാരായ രവി പ്രസാദ്, നിഷസ്, അജേഷ് എന്നിവരുൾപ്പെട്ടവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: mothers boyfriend beaten three year old boy with stick and injured
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..