അമ്മയെ മകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നത്; കൊലപാതകം സ്വത്ത് കൈക്കലാക്കാന്‍


രുക്മിണി | Photo: Mathrubhumi News Screen Grab

കുന്നംകുളം: കിഴൂരില്‍ സ്ത്രീയുടെ മരണം വിഷബാധയെത്തുടര്‍ന്നെന്ന് തെളിഞ്ഞു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മകള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൂഴിയാട്ടില്‍ വീട്ടില്‍ രുക്മിണി (58) യുടെ മരണമാണ് രണ്ടുദിവസത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞത്. മകള്‍ ഇന്ദുലേഖ (39)യെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ചയാണ് രുക്മിണി മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ദുലേഖയുടെ നേതൃത്വത്തില്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തമാണെന്ന വിവരമാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. രുക്മിണിയുടെ ശാരീരികാവസ്ഥ മോശമായതോടെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പരിശോധിച്ച ഡോക്ടര്‍ക്ക് വിഷം കഴിച്ചതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു.



ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബുധനാഴ്ച വീട്ടിലുള്ളവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. മകള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

സാമ്പത്തികബാധ്യത തീര്‍ക്കുന്നതിന് അമ്മയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന. രുക്മിണിയുടെ ഭര്‍ത്താവ്: ചന്ദ്രന്‍. രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

Content Highlights: Mother was killed by her daughter by poisoning her food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented