ഭര്‍ത്താവുമായി വഴക്കിട്ട് യുവതി ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു; പിന്നാലെ ആത്മഹത്യാശ്രമം


Representational Image

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അമ്മ രുണ ചികുരി സഹ്നിയെ (30) പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹദ് താലൂക്കിലെ ഖറാവലി ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ദാരുണമായ സംഭവം. മദ്യപാനത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി കുട്ടികളെ കിണറ്റിലെറിഞ്ഞതെന്ന് റായ്ഗഡ് പോലീസ് പറഞ്ഞു.

ആറ് കുട്ടികളെയും കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ രുണയും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുത്തെങ്കിലും ആറു പേരും മരണപ്പെട്ടിരുന്നു.

കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവർ കൂടുതല്‍ മികച്ച ജോലി അന്വേഷിച്ച് അടുത്തിടെയാണ് മഹാരാഷ്ട്രയിലേക്ക് എത്തിയത്‌.

Content Highlights: Mother Throws Six Children Into Well In Maharashtra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented