പനത്തടിയിൽ മൂന്ന് വർഷം മുൻപ് നിർമ്മാണം പൂർത്തിയായ ഇനിയും തുറന്ന് പ്രവർത്തിക്കാത്ത ബഡ്സ് സ്കൂൾ. ഈ സ്കൂൾ പ്രവർത്തിച്ചിരുന്നെങ്കിൽ രേഷ്മയ്ക്ക് ആശ്രയമാകുമായിരുന്നു. ഇൻസെറ്റിൽ വിമല കുമാരി, രേഷ്മ
കാസര്‍കോട്: ചാമുണ്ഡിയില്‍ എന്‍ഡോസള്‍ഫാന്‍ ഇരയായ യുവതിയെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ഡിയിലെ വിമലകുമാരി(58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ചാമുണ്ഡിക്കുന്ന് സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച വിമലകുമാരി. ഇവര്‍ വീടിന് പുറകില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. രേഷ്മയെ അകത്തെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രേഷ്മയുടെ
കഴുത്ത് ഞെരിച്ചതിന്റെ പാടുണ്ട്. രേഷ്മയ്ക്ക് മാനസികവൈകല്യമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വൈകീട്ട് വിമലയുടെ മകന്റെ ഭാര്യയാണ് രണ്ടുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജപുരം പോലീസ് സ്ഥലത്തെത്തി.
Content Highlights: Mother found hanging after killing endosulfan victim daughter
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..