ഗർഭിണിയാണെന്ന് ഭർത്താവ് അറിഞ്ഞില്ല; വണ്ണംവെക്കാനുള്ള മരുന്നുകഴിച്ചെന്ന് പ്രതി, നവജാത ശിശുവിനെ കൊന്നു


ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്. ഡോക്ടർ ചോദിച്ചപ്പോൾ ആദ്യം ഇത് നിഷേധിച്ചു. തുടർച്ചയായി ചോദിച്ചപ്പോഴാണ് വീടിന്റെ ശൗചാലയത്തിൽ പ്രസവിച്ചെന്നും കുഞ്ഞിനെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത പറയുന്നത്.

നവജാത ശിശുവിന്റെ മൃതദേഹം കരിങ്കുന്നം മങ്കുഴിയിലെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു, • മൃതദേഹം കണ്ടെത്തിയ കന്നാസ് പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ

ഉടുമ്പന്നൂർ (ഇടുക്കി): പ്രസവിച്ച ഉടൻ കുഞ്ഞിനെ വീട്ടിലെ ശൗചാലയത്തിൽ വെള്ളംനിറച്ച കന്നാസിൽ മുക്കിക്കൊന്ന അമ്മ കസ്റ്റഡിയിൽ. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ഗർഭിണിയാണെന്ന് ഭർത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.

മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്നത്. ഇവർക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലെ പ്രാഥമികനിഗമനം.

ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ശൗചാലയത്തിൽ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭർത്താവ് മുട്ടിവിളിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശയായിരുന്നു. ഭയന്നുപോയ ഭർത്താവ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്. ഡോക്ടർ ചോദിച്ചപ്പോൾ ആദ്യം ഇത് നിഷേധിച്ചു. തുടർച്ചയായി ചോദിച്ചപ്പോഴാണ് വീടിന്റെ ശൗചാലയത്തിൽ പ്രസവിച്ചെന്നും കുഞ്ഞിനെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത പറയുന്നത്. ഇതോടെ സംഭവം പോലീസിൽ അറിയിച്ചു. പോലീസിന്‍റെ പരിശോധനയിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഫോറൻസിക് സംഘവും വീടും പരിസരവും പരിശോധിച്ചു.

പത്തുമാസം മുൻപ് ഭർത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത വീടുവിട്ടിറങ്ങിയിരുന്നു. തമിഴ്നാട് ഗുണ്ടൽപേട്ടിൽ മറ്റൊരാളോടൊപ്പം കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് പോലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭർത്താവും അകൽച്ചയിലായിരുന്നു. അതിനാൽതന്നെ സുജിത ഗർഭിണിയായിരുന്നു എന്ന കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ല. സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവർത്തക വിവരം അന്വേഷിച്ചിരുന്നു.

വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടർന്ന് സുജിതയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം അറസ്റ്റ് ഉൾപ്പടയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

തൊടുപുഴ ഡിവൈ.എസ്‌.പി. മധു ബാബുവിന്റെ മേൽനോട്ടത്തിൽ കരിമണ്ണൂർ സി.ഐ. സുമേഷ് സുധാകരനാണ് അന്വേഷണ ചുമതല.

വെള്ളം നിറച്ച കന്നാസിൽ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കരിങ്കുന്നം മങ്കുഴിയിലെ വീട്ട് പരിസരത്ത് തടിച്ചുകൂടിയ നാട്ടുകാർ

ഉടുമ്പന്നൂരിനെ ഞെട്ടിച്ച് നവജാതശിശുവിന്റെ കൊലപാതകം

ഉടുമ്പന്നൂർ: ആറുമാസംമുമ്പാണ് ഉടുമ്പന്നൂരിനെ ഞെട്ടിച്ച ഒരു കൂട്ടക്കൊലപാതകം നടന്നത്. മകനെയും കുടുംബത്തെയും ചുട്ടുകൊന്നത് അച്ഛനാണ്. വ്യാഴാഴ്ച വീണ്ടും ഉടുമ്പന്നൂർ നിവാസികൾ പകച്ചുനിന്നു. കൊല്ലപ്പെട്ടത് നവജാതശിശു; കൊന്നത് അമ്മ.

ആറുമാസം മുമ്പാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ ചീനിക്കുഴിയിൽ പിതാവിന്റെ കൊടുംക്രൂരതയിൽ രണ്ടുകുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ പൈശാചിക കൊലപാതകത്തിന്റെ ഓർമ മായുന്നതിനുമുമ്പാണ് അമ്മ നവജാതശിശുവിനെ ജാറിലെ വെള്ളത്തിൽമുക്കിക്കൊന്നത്. രണ്ടുസംഭവവും നടന്ന സ്ഥലങ്ങൾതമ്മിൽ മൂന്നുകിലോമീറ്റർ ദൂരമേയുള്ളൂ. കൂടാതെ, രണ്ടുസംഭവവും ഉടുമ്പന്നൂർ പഞ്ചായത്തിലുമാണ്.

ആറുമാസംമുമ്പ്‌ നടന്ന കൊലപാതകത്തിൽ ഒരു കുടുംബം മൊത്തമാണ് ഇല്ലാതായത്. ആലിയേകുന്നേൽ ഹമീദാണ് ക്രൂരത ചെയ്തത്. ആലിയേകുന്നേൽ മുഹമ്മദ്‌ ഫൈസൽ (ഷിബു-50), ഭാര്യ ഷീബ(45), മക്കൾ മെഹ്‌റിൻ(16), അസ്ന(11) എന്നിവരാണ് കൊല്ലപ്പെട്ടത്. മാർച്ച്‌ 19-ന് വെളുപ്പിനായിരുന്നു കൊലപാതകം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നല്ല ഭക്ഷണം ലഭിച്ചില്ല എന്നതാണ് അന്നത്തെ കൊലപാതകത്തിന് കാരണം. ഇതിന്റ ഞെട്ടലിൽനിന്ന് മാറുന്നതിനുമുമ്പാണ് മറ്റൊരു അരുംകൊലയ്ക്കുകൂടി ഉടുമ്പന്നൂർ സാക്ഷ്യംവഹിച്ചിരിക്കുന്നത്.

Content Highlights: Mother drowns newborn in bucket of water soon after giving birth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented