ഒറ്റപ്പാലത്ത് അമ്മയും മകനും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം


പ്രതീകാത്മക ചിത്രം / AFP

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുഴി വീട്ടില്‍ പരേതനായ വാസുമോഹന്റെ ഭാര്യ സരസ്വതിയമ്മ(68) മകന്‍ വിജയകൃഷ്ണന്‍(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റനിലയിലായിരുന്നു അമ്മയുടെ മൃതദേഹം. ഇതിന് സമീപം മകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Content Highlights: mother and son found dead in their home in ottappalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented