പ്രതീകാത്മക ചിത്രം | മാതൃഭൂമി
ബെംഗളൂരു: രാമനഗര ജില്ലയിലെ ഇജൂരില്‍ അത്താഴം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അമ്മയും മകനും ജീവനൊടുക്കി. കുമാരസ്വാമി ബ്ലോക്ക് സ്വദേശി സി. വിജയലക്ഷ്മി (50), മകന് സി. ഹര്‍ഷ (25) എന്നിവരാണ് മരിച്ചത്. ഇജൂരില്‍ ബേക്കറി നടത്തിവരുകയായിരുന്നു കുടുംബം.
കഴിഞ്ഞദിവസം രാത്രി പത്തരയോടെ ഹര്‍ഷ ബേക്കറിയില്‍നിന്ന് വീട്ടിലെത്തി അമ്മയോട് അത്താഴം വിളമ്പിത്തരാന്‍ ആവശ്യപ്പെട്ടു. ക്ഷീണമുള്ളതിനാല്‍ തന്നെ എടുത്തുകഴിച്ചോളാന്‍ വിജയലക്ഷ്മി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹര്‍ഷയുടെ പിതാവ് ഇടപെട്ട് ഭക്ഷണം വിളമ്പാന്‍ ശ്രമിച്ചു. ഈ സമയം വിജയലക്ഷ്മി വീടിന് പുറത്തിറങ്ങി ഭൂഗര്‍ഭ ജലസംഭരണിയില്‍ ചാടുകയായിരുന്നു.
ഉടന്‍തന്നെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. ഇതില്‍ മനംനൊന്ത ഹര്‍ഷ വീട്ടില്‍ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാമനഗര പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: mother and son commits suicide in bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..