'പെരിയാറി'ന്റെ പേരില്‍ ഹോട്ടല്‍: അമ്മയ്ക്കും മകനും മര്‍ദനം; ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പിടിയില്‍


സ്വന്തം ലേഖകന്‍

കാരമടയിൽ പെരിയാറിന്റെ പേരിൽ തുടങ്ങാനിരുന്ന ഹോട്ടൽ അക്രമത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്നു.

മേട്ടുപ്പാളയം: സാമൂഹികപരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പേരില്‍ ഹോട്ടല്‍ തുടങ്ങിയതിനു തമിഴ്‌നാട്ടില്‍ ഹോട്ടല്‍ ഉടമകളായ അമ്മയ്ക്കും മകനും മര്‍ദനം. കാരമട കണ്ണാര്‍പാളയം നാല് റോഡില്‍ ബുധനാഴ്ച തുറക്കാനിരുന്ന 'തന്തയ് പെരിയാര്‍ ഉണവകം' ഹോട്ടല്‍ ഉടമകളായ നാഗറാണി (38) മകന്‍ അരുണ്‍ (20) എന്നിവരെയാണ് അക്രമികള്‍ മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ നാഗറാണിക്ക് തലയില്‍ 38 തുന്നിക്കെട്ടലുണ്ട്. അരുണിന് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട് ചിക്കാരംപാളയം കളട്ടിയൂര്‍ രവി ഭാരതി (39) കാരമട ഗാന്ധിമൈതാനം സ്വദേശി പ്രഭു (27) തൊട്ടിപാളയം സ്വദേശി സുനില്‍ (സതീഷ്‌കുമാര്‍-32) പെരിയ വടവള്ളി സ്വദേശി ശരവണകുമാര്‍ (30) മംഗളക്കര പുതുര്‍ സ്വദേശി വിജയകുമാര്‍ (26) എന്നിവരെ ബുധനാഴ്ച പുലര്‍ച്ചെയോടെ പിടികൂടി. ഇനിയും രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെല്ലാം ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ്.

ചൊവ്വാഴ്ച വൈകീട്ടാണ് ഹോട്ടല്‍ ബോര്‍ഡ് കണ്ട് അക്രമികള്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തത്. തുടര്‍ന്ന് ഹോട്ടലിനകത്തെ സാധനങ്ങളും തല്ലിപ്പൊളിച്ചു. അരുണിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ല. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ വീണ്ടും ഇതേപേരില്‍ ഹോട്ടല്‍ നടത്തുമെന്ന് അരുണ്‍ പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് ഹോട്ടലിന് പെരിയാറിന്റെ പേര് വെച്ചതെന്നാണ് അരുണ്‍ പറഞ്ഞത്. സംഭവത്തില്‍ കാരമടയില്‍ ഇടതുപക്ഷ അനുകൂല സംഘടനകള്‍ നടത്താനിരുന്ന സമരം പോലീസ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് താത്കാലികമായി മാറ്റിവെച്ചതായി സമരക്കാര്‍ അറിയിച്ചു.

Content Highlights: mother and son attacked over the name of hotel periyar in mettuppalayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented