രുദ്രാക്ഷ്, സിനി, അനന്തകൃഷ്ണൻ
ചെട്ടികുളങ്ങര: ജോലി വാഗ്ദാനംചെയ്തും വ്യാജ നിയമനോത്തരവു നല്‍കിയും കോടികള്‍ തട്ടിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.
കരുനാഗപ്പള്ളി വടക്കുംതല മൂന്നുസെന്റ് കോളനി പ്ലോട്ട് 45-ല്‍ രുദ്രാക്ഷ് (27), ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനത്തില്‍ കെ.ജെ. സിനി (47), മകന്‍ അനന്തകൃഷ്ണന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 12 പേര്‍ അറസ്റ്റിലായി. പ്രധാന പ്രതി വിനീഷ് രാജന്‍ നേരത്തേ കോടതിയില്‍ കീഴടങ്ങിയിരുന്നു.
അറസ്റ്റിലായ സിനി, അവരുടെ മകന്റെ ജോലിക്കായി വിനീഷ് രാജനു മൂന്നരലക്ഷം രൂപ നല്‍കുകയും വിനീഷ് ഇവര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ വ്യാജ നിയമനോത്തരവ് നല്‍കുകയും ചെയ്തിരുന്നു. ഈ ഉത്തരവു കാട്ടി ഇവര്‍ 20 പേരില്‍നിന്ന് 75 ലക്ഷത്തോളം രൂപ കൈക്കലാക്കി വിനീഷ് രാജനു നല്‍കി വന്‍തുക കമ്മിഷന്‍ പറ്റിയെന്നാണു കേസ്. ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങിയതിന്റെയും വിനീഷിനു കൈമാറിയതിന്റെയും രേഖകള്‍ പോലീസ് പിടിച്ചെടുത്തു.
കരുനാഗപ്പള്ളി സ്വദേശിയായ രുദ്രാക്ഷിനെ പണം നഷ്ടപ്പെട്ടയാളുടെ പരാതിയിന്മേലാണ് അറസ്റ്റുചെയ്തത്. ഇയാള്‍ മുന്‍പ് അറസ്റ്റിലായ ഫെബിന്‍ ചാള്‍സിന്റെ ഏജന്റായി ആറുപേരില്‍നിന്ന് 30 ലക്ഷം രൂപ കൈക്കലാക്കിയതിന്റെ തെളിവ് പോലീസിനു ലഭിച്ചു. സംഭവത്തില്‍ ഇതുവരെ എഴുപതോളം കേസുകളാണു രജിസ്റ്റര്‍ചെയ്തത്. അഞ്ചുകോടിയോളം രൂപ തട്ടിയെടുത്തതിന്റെ രേഖകള്‍ പോലീസിനു കിട്ടിയിട്ടുണ്ട്
Content Highlights: mother and son arrested in job fraud case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..