നാരായണി, ശ്രീനന്ദ
കുണ്ടംകുഴി: കാസര്‍ഗോഡ് ബേഡഡുക്ക കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയിലെ ചന്ദ്രന്റെ ഭാര്യ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. നാരായണിയുടെ മൃതദേഹം അടുക്കളയുടെ സമീപം ഷെഡില്‍ തൂങ്ങിയ നിലയിലും ശ്രീനന്ദയെ വീട്ടിനകത്ത് കിടന്ന നിലയിലുമാണ് കണ്ടത്.
രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ വൈകിട്ട് അഞ്ചരയോടെ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. ബീഡിതെറുപ്പ് തൊഴിലാളിയാണ് നാരായണി. കീഴൂരിലെ പരേതരായ രാമന്റെയും വെള്ളച്ചിയുടെയും മകളാണ്. സഹോദരങ്ങള്‍: രാഘവന്, ബാലകൃഷ്ണന്. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീനന്ദ. വിനോദസഞ്ചാര ബസില്‍ ഡ്രൈവറായ ചന്ദ്രന് കഴിഞ്ഞദിവസമാണ് ഊട്ടിലേക്ക് പോയത്. ബേഡകം പോലീസ് അന്വേഷണം തുടങ്ങി.
ഞെട്ടല്‍ മാറാതെ കുണ്ടംകുഴി
കുണ്ടംകുഴി: ഞായറാഴ്ച വൈകിട്ട് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ കുണ്ടംകുഴി നീര്ക്കയയിലുള്ളവര്ക്ക് ഞെട്ടല്‍ മാറുന്നില്ല. കുണ്ടംകുഴി-ബിംബുങ്കാല്‍ റോഡരികില്‍ പെട്രോള്‍ പമ്പിന് പിറകില്‍ കുന്നിന്മുകളിലെ വീട്ടിലും പരിസരത്തും ദു:ഖം തളംകെട്ടിയിരിക്കുകയാണ്. സംഭവം കൂടുതല്‍ പേര് അറിയുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. എന്നിട്ടും സംഭവസ്ഥലം വാഹനങ്ങളും ആളുകളെയും കൊണ്ട് നിറഞ്ഞു. വീടിനടുത്തെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടു.
അയല്‍വാസി ചന്ദ്രന് വീട്ടില്‍ പോയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച വൈകിട്ട് നാരായണിയെയും ശ്രീനന്ദയെയും വീടിനുമുന്നില്‍ കണ്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ബീംബുങ്കാലില്‍ സ്വകാര്യ ബീഡിതെറുപ്പ് തൊഴിലാളിയായ നാരായണി 'സമത' കുടുംബശ്രീ യൂണിറ്റ് അംഗമാണ്. പഠിക്കാന്‍ മിടുക്കിയായ ശ്രീനന്ദ 2020-ല്‍ എല്‍.എസ്.എസ്. നേടിയിരുന്നു. മികച്ച മാര്‍ക്കോടെ വിജയിച്ചതിന് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ. അനുമോദിച്ചത് അധ്യാപകര്‍ സങ്കടത്തോടെ ഓര്‍ക്കുന്നു. ബീംബുങ്കാല്‍ ധ്വനി സര്‍ഗവേദി 'തളിര്' ബാലവേദിയുടെ മികച്ച പ്രവര്‍ത്തകയാണ്.
അവധി ദിവസങ്ങളില്‍ സ്ഥിരമായി അയല്‍വീടുകളില്‍ കൂട്ടുകാരോടൊപ്പം കളിക്കാനെത്തുന്ന ശ്രീനന്ദ ഞായറാഴ്ച എത്താതിരുന്നത് ഇങ്ങനെയൊരു കാരണത്താലാണെന്നറിയുമ്പോള് കൂട്ടുകാര്‍ക്കും സങ്കടം നിയന്ത്രിക്കാനാകുന്നില്ല.
Content Highlights: mother and daughter found dead in home, suspects suicide, kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..