മോറിസ് കോയിന്‍ തട്ടിപ്പ്: മടിക്കേണ്ട, ഫോണിലൂടെയും പരാതി അറിയിക്കാം, ഇതാണ് നമ്പര്‍


Photo: Mathrubhumi

മലപ്പുറം: മോറിസ് കോയിന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ക്കു പരാതി നല്‍കാനായി പ്രത്യേക ഫോണ്‍നമ്പര്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. ലഭിക്കുന്ന പരാതികളില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം അന്വേഷണവുമായി മുന്നോട്ടുപോകും. മോറിസ് കോയിനുമായി ബന്ധപ്പെട്ട പരാതികള്‍ 0483-2734867 എന്ന നമ്പറില്‍ അറിയിക്കാമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.പരാതി നല്‍കാന്‍ ആളുകള്‍ മടിക്കുന്നത് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നുണ്ട്.

വെള്ളിയാഴ്ച ചിലര്‍ പരാതി നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി വാഗ്ദാനംചെയ്ത് മണിചെയിന്‍ മാതൃകയില്‍ 1200 കോടി രൂപ പലരില്‍നിന്നായി സമാഹരിച്ചുവെന്നാണു കേസ്. ഇതില്‍ ജില്ലയില്‍ മാത്രം ആയിരക്കണക്കിനാളുകള്‍ക്കു പണം നഷ്ടപ്പെട്ടിട്ടുണ്ട്.

തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍മാരിലൊരാളെന്നു സംശയിക്കുന്ന പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരായ ഒരു കേസ് മാത്രമാണു നിലവില്‍ ജില്ലയിലുള്ളത്. ഇതു പോലീസ് സ്വമേധയാ രജിസ്റ്റര്‍ചെയ്തതാണ്.


Content Highlights: morris coin money chain fraud case complaint number

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented