പ്രതീകാത്മക ചിത്രം
ആലത്തൂർ: വാട്സാപ്പിൽ വന്ന വീഡിയോകോൾ വേണ്ടപ്പെട്ട ആരുടേയോയെന്ന് കരുതി എടുത്തുവെന്ന തെറ്റുമാത്രമാണ് കുഴൽമന്ദത്തെ കുടുംബനാഥൻ ചെയ്തത്. കോൾ എടുത്തപ്പോൾത്തന്നെ മറുവശത്ത് നഗ്നസുന്ദരി പ്രത്യക്ഷപ്പെട്ടു. സംഗതി പന്തികേടാണെന്ന് തോന്നി അപ്പോൾ തന്നെ കട്ടുചെയ്തു.
നിമിഷങ്ങൾക്കകം ഫോൺ എടുത്തയാൾക്ക് താൻ ഒരു സ്ത്രീക്കൊപ്പമുള്ള നഗ്നചിത്രം വാട്സാപ്പിൽ അയച്ചുകിട്ടി. 10,000 രൂപ അയച്ചുതന്നില്ലെങ്കിൽ ചിത്രം സുഹൃത്തുക്കൾക്കൊക്കെ അയച്ചുകൊടുത്ത് മാനം കെടുത്തുമെന്ന ഭീഷണിയും. ബേജാറിലായ ആൾ സംഗതി പോലീസിൽ അറിയിക്കാമെന്ന ബുദ്ധിപരമായ തീരുമാനത്തിലെത്തി.
കുഴൽമന്ദം പോലീസിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി. കോൾ വന്ന നമ്പറിലേക്ക് തിരികെ ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞില്ല. ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സാപ്പ് അക്കൗണ്ടായതിനാലാണിത്. പണം അയക്കില്ലെന്നും പോലീസിൽ പരാതി കൊടുത്തെന്നും മറുപടികൊടുക്കാൻ പോലീസ് നിർദേശിച്ചു. അങ്ങനെ ചെയ്തതോടെ ഭീഷണിസന്ദേശം നിലച്ചു. ചിത്രം ആർക്കും അയച്ചുകൊടുത്തതായി അറിയാനായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..