പിക്കപ്പിൽ അതിവിദഗ്ധമായി കഞ്ചാവുകടത്ത്; മൊട്ട സുനി അടക്കം മൂന്നുപേർ പിടിയിൽ


പിടിയിലായ പ്രതികൾ

കോഴിക്കോട്: പിക്കപ്പ് വാഹനത്തിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 13.500 കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് പേരെ കസബ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസും 1.500 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാളെ ടൗൺ പോലീസും ജില്ല ആന്റിനാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡൻസാഫ്) സഹായത്തോടെ പിടികൂടി. നരിക്കുനി സ്വദേശി വാടയക്കണ്ടിയിൽ മൊട്ട സുനി എന്ന സുനീഷ് (45) പുന്നശ്ശേരി സ്വദേശി അനോട്ട് പറമ്പത്ത് ദീപേഷ് കുമാർ (35) എന്നിവരെ കസബ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിഷേകും, മലപ്പുറം മുതുവല്ലൂർ പാറകുളങ്ങര വീട്ടിൽ റിൻഷാദിനെ (28) ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി. എ.അക്ബർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് കിലോഗ്രാമിന് ചില്ലറ വിപണിയിൽ മുപ്പതിനായിരത്തോളം രൂപ വില വരുമെന്നാണ് വിവരം. ടൗൺ സ്റ്റേഷനിൽ പിടിയിലായി റിൻഷാദിന് നിരവധി കഞ്ചാവു കേസുകളും മോഷണ കേസുകളും നിലവിലുണ്ട്. അടുത്തിടെയാണ് ജയിൽ മോചിതനായത്.

കസബ പോലീസ് സ്റ്റേഷനിൽ പിടിയിലായ സുനീഷ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുകടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ്. നരിക്കുനി, പുന്നശ്ശേരി, കാക്കൂർ ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തുന്നത് ഇവരുടെ സംഘമാണ്. കൂടാതെ ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നവരെക്കുറിച്ചും ഇവരുടെ സംഘത്തിൽപ്പെട്ട സ്ത്രീകളെ കുറിച്ചും ഇവരോട് കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്നവരെക്കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അത്തരം ആളുകളെ പോലീസ് നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതുമാണെന്ന് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി.ബിജുരാജ് പറഞ്ഞു.

ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് കൂടുതലായി കൊണ്ടുവന്ന് അമിത ആദായത്തിൽ ചെറുകിട സംഘങ്ങൾക്ക് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പി.പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഡൻസാഫ് മുപ്പത് കിലോയിലധികം കഞ്ചാവും, മറ്റ് ന്യൂജൻ സിന്തറ്റിക്ക് ലഹരി വസ്തുക്കളും, നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നിരുന്നു.

കോഴിക്കോട് സിറ്റി ഡൻസാഫ് അസിസ്റ്റന്റ് എസ്.ഐ. മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ. കെ.അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, കാരയിൽ സുനോജ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് കസബ സബ് ഇൻസ്പെക്ടർമാരായ ആന്റണി, ആൽബിൻ സി.പി.ഒ. സന്ദീപ് സെബാസ്റ്റ്യൻ ടൗൺ പോലീസ് സ്റ്റേഷനിലെ സജേഷ്, ഷിഹാബ്, ഉല്ലാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പിടികൂടിയത്.

Content Highlights: more than 15 kg marijuana seized in kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented