നഗ്നപൂജയുടെ പേരില്‍ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു, ഒളിവിലുള്ള മന്ത്രവാദിക്കെതിരേ 16-കാരി


Representational Image | Mathrubhumi

ചടയമംഗലം: ബാധയുടെ പേരില്‍ യുവതിയെ നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന കേസില്‍ മന്ത്രവാദിയും സംഘവും തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. കുരിയോട് നെട്ടേത്തറ ശ്രുതിനിലയത്തില്‍ ഷാലു, ഇയാളുടെ അമ്മ, സഹോദരി എന്നിവരുടെ ഒത്താശയോടെയാണ് മന്ത്രവാദിയും സഹായിയും നഗ്‌നപൂജയ്ക്ക് ശ്രമിച്ചത്.

ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. അബ്ദുല്‍ ജബ്ബാര്‍ സ്ഥിരമായി എങ്ങും താമസിക്കാത്ത ആളാണ്. വീട്ടില്‍നിന്നുപോയാല്‍ മാസങ്ങള്‍ കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. അബ്ദുല്‍ ജബ്ബാറിന്റെ പ്രധാന സഹായി സിദ്ദിഖിന്റെ ഭാര്യയും ഭാര്യാമാതാവും നല്‍കിയ പരാതിയില്‍ പ്രതികളെക്കുറിച്ച് ദുരൂഹതകളുണ്ടെന്ന് പോലീസ് പറഞ്ഞു.



ഗര്‍ഭിണിയായിരുന്നപ്പോള്‍ ബാധകയറിയെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. പ്രസവിക്കുന്നത് ചാപിള്ളയാണെന്നും സിദ്ദിഖ് പറഞ്ഞു. അഞ്ചുമാസത്തോളം വീട്ടുതടങ്കലിലാക്കി. അതേസമയം ആറ്റിങ്ങല്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലൂടെയാണ് നഗ്‌നപൂജ പുറംലോകമറിയുന്നത്.

അബ്ദുല്‍ ജബ്ബാര്‍, സിദ്ദിഖ്, ഷാലു ഇയാളുടെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവില്‍ക്കഴിയുന്നത്. കേസിലെ പ്രതിയായ ലൈഷയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ബിജു പറഞ്ഞു.

പൂയപ്പള്ളിയിലും പരാതി

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ പൂയപ്പള്ളി പോലീസിലും പരാതി. വട്ടപ്പാറ സ്വദേശിയായ പതിനാറുകാരിയെ മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

2019-ല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ച് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേനയായിരുന്നു പീഡനശ്രമം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ജബ്ബാര്‍, സഹായി സിദ്ദിഖ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സിദ്ദിഖിന്റെ ഭാര്യയുടെ അനുജത്തിയാണ് പരാതിക്കാരി. പെണ്‍കുട്ടിക്ക് പതിമൂന്നുവയസ്സുള്ളപ്പോഴാണ് സംഭവം.

Content Highlights: crime news, the sorcerer, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented