അറസ്റ്റിലായ കൊച്ചുമോൻ, സുജിത്ത്, സുനിൽ
ചിയ്യാരം(തൃശ്ശൂര്‍): സദാചാരഗുണ്ട ചമഞ്ഞ് യുവതിയെയും യുവാവിനെയും മര്‍ദിച്ച കേസിലെ പ്രതികളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശികളായ കിളവന്‍പറമ്പില്‍ വീട്ടില്‍ കൊച്ചുമോന്‍ (68), നെല്ലിപ്പറമ്പില്‍ സുജിത് (41), നെല്ലിപ്പറമ്പില്‍ സുനില്‍ (52) എന്നിവരെയാണ് എസ്.ഐ. ടി.ജി. ദിലീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരം ആല്‍ത്തറ ജങ്ഷനിലെ ബസ് സ്റ്റോപ്പിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും യുവതിയുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.
ബസ് കാത്തുനിന്ന ഇരുവരെയും സമീപത്ത് ചിക്കന്‍കട നടത്തുന്ന കൊച്ചുമോന്‍ ഭീഷണിപ്പെടുത്തി. യുവാവ് പ്രതികരിച്ചപ്പോള്‍ കൊച്ചുമോന്‍ ഹോട്ടല്‍ നടത്തുന്ന സുജിത്തിനെയും സുഹൃത്ത് സുനിലിനെയും കൂട്ടിക്കൊണ്ടുവന്ന് യുവാവിനെയും യുവതിയെയും ആക്രമിക്കുകയായിരുന്നു.
വടികൊണ്ട് അടിയേറ്റ ഇരുവര്‍ക്കും പരിക്കേറ്റു. പ്രതികളിലൊരാള്‍ യുവതിയുടെ കൈ പിടിച്ച് തിരിക്കുകയും അപമാനിക്കുകയും ചെയ്തു. യുവതിയുടെ പരാതിപ്രകാരമാണ് പ്രതികളെ പിടികൂടിയത്.
എസ്.ഐ. അനുദാസ്, എ.എസ്.ഐ. മാരായ രാംകുമാര്‍, ബാബു, സീനിയര്‍ സിവില്‍ ഓഫീസര്‍ സുധീര്‍, സി.പി.ഒ. പ്രിയന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights: moral policing and attack in chiyyaram thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..