നടുറോഡിലിട്ട് പെണ്‍കുട്ടികളെ മര്‍ദിച്ചു, തിരുവനന്തപുരത്ത് സദാചാരഗുണ്ടാ ആക്രമണം


മാതൃഭൂമി ന്യൂസ്

Screengrab: Mathrubhumi News

തിരുവനന്തപുരം: വെള്ളാനിക്കല്‍പാറയില്‍ നാട്ടുകാരുടെ സദാചാരഗുണ്ടാ ആക്രമണം. വിനോദസഞ്ചാരത്തിന് എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ആക്രമിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചെത്തിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരാള്‍ പെണ്‍കുട്ടികളെ വടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുന്നത് കണ്ടവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഓണാവധിക്കിടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെള്ളാനിക്കല്‍പാറയില്‍ എത്തിയത്. എന്നാല്‍ ഇനി ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ അടക്കം വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു. സംഭവം കണ്ടെത്തിയ മറ്റൊരാളാണ് വീഡിയോ പകര്‍ത്തിയത്. എന്തിനാണ് കുട്ടികളെ മര്‍ദിച്ചതെന്ന് ചോദിച്ചപ്പോള്‍ താന്‍ പെണ്‍കുട്ടികളുടെ മുട്ടിന് താഴെയാണ് അടിച്ചതെന്നും താനൊന്നും പത്രം വായിക്കാറില്ലേ എന്നുമായിരുന്നു അക്രമിയുടെ മറുപടി. ദൃശ്യം പകര്‍ത്തിയ ആളോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.

സെപ്റ്റംബര്‍ നാലാം തീയതിയാണ് ഈ സംഭവമുണ്ടായതെന്നാണ് പോത്തന്‍കോട് പോലീസ് പറയുന്നത്. സംഭവത്തില്‍ ശ്രീനാരായണപുരം സ്വദേശി മനേഷിനെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായാണ് വിവരം. നിസാരവകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയതെന്നും ആക്ഷേപമുണ്ട്.

അതേസമയം പോലീസ് മുന്‍കൈ എടുത്താണ് കുട്ടികളേയും രക്ഷിതാക്കളേയും കൊണ്ട് പരാതി കൊടുപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റ് വേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. എന്നിട്ടും കുട്ടികള്‍ക്കെതിരേയുള്ള കേസായതിനാല്‍ ഞങ്ങള്‍ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഭാവിയെ കരുതിയാണ് വിവരം മാധ്യമങ്ങളെ അറിയിക്കാതിരുന്നത്. പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം ദുര്‍ബലമല്ലെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: moral police attack in vellanikkal para thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented