വീഡിയോ പുറത്തുവിട്ടത് ദമ്പതിമാര്‍; ആണ്‍കുട്ടിയുടെ കവിളിലടിച്ചു, പിന്നാലെ പെണ്‍കുട്ടികള്‍ക്കും അടി


വിദ്യാർഥികളെ മർദ്ദിച്ചയാൾ, വീഡിയോ പുറത്തുവിട്ട ലക്ഷ്മി

തിരുവനന്തപുരം: പോത്തന്‍കോട് വെള്ളാനിക്കല്‍ പാറയില്‍ കുട്ടികള്‍ക്കുനേരേയുള്ള അക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് ദമ്പതിമാര്‍. സദാചാര ഗുണ്ടായിസം നടത്തിയ ആള്‍ സ്വതന്ത്രനായി നടക്കുന്നതറിഞ്ഞിട്ടാണ് വീഡിയോ പുറത്തുവിട്ടതെന്ന് സംഭവം ചിത്രീകരിച്ച ദമ്പതിമാരായ ശ്രീകാര്യം സ്വദേശി ലക്ഷ്മിയും ഭര്‍ത്താവ് വിഷ്ണുവും പറഞ്ഞു. ഫോട്ടോഷൂട്ടിനുവേണ്ടി സ്ഥലത്തെത്തിയതായിരുന്നു ഇവര്‍.

ലക്ഷ്മിയും ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങുന്ന സംഘം ഫോട്ടോഷൂട്ടിനായി പോകുമ്പോള്‍ ആള്‍ക്കൂട്ടവും ബഹളവും കണ്ടു. കാര്യമന്വേഷിച്ചപ്പോള്‍ ഒരാള്‍ കുട്ടികളുടെ കൂട്ടത്തിലുള്ള ഒരാണ്‍കുട്ടിയുടെ കവിളില്‍ ശക്തമായി അടിക്കുന്നതാണ് കണ്ടത്. മൊബൈലില്‍ വീഡിയോ ഓണ്‍ചെയ്ത് ഇവര്‍ അടുത്തേക്കുപോയി. പിന്നീട് അയാള്‍ കമ്പെടുത്ത് ഒരു പെണ്‍കുട്ടിയെയും അടിച്ചു. ആ കുട്ടി കരയുമ്പോള്‍ മറ്റൊരു കുട്ടിയെയും അയാള്‍ അടിച്ചു. ഇതു ചോദ്യംചെയ്തു. അയാള്‍ ആക്രമിക്കുന്നതു നിര്‍ത്തി. താന്‍ നാട്ടുകാരനാണെന്ന ഭാവവും അക്രമിക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ തൊടരുതെന്ന് ഒച്ചവച്ചപ്പോള്‍ അയാള്‍ മടങ്ങി.

പോലീസില്‍ വിവരമറിയിച്ചപ്പോള്‍ പോത്തന്‍കോട് പോലീസെത്തി ഇവരോടു സംസാരിക്കുകയും ആക്രമിച്ച ആളെ കണ്ടെത്തി അന്നുതന്നെ അറസ്റ്റുചെയ്യുകയും ചെയ്തു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും സാക്ഷികളാക്കിയാണ് കേസെടുത്തത്. സെപ്റ്റംബര്‍ നാലിന് നടന്ന സംഭവത്തെക്കുറിച്ച് പിന്നീടു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ട വിവരം ഇവര്‍ അറിയുന്നത്.

തുടര്‍ന്ന് മൂന്നു ദിവസം മുന്‍പ് വീഡിയോ സമൂഹമാധ്യമം വഴി പുറത്തുവിടാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ആക്രമിച്ചയാള്‍ സ്വതന്ത്രനായി നടക്കുന്നതു കണ്ടാല്‍ കൂടുതല്‍ പേര്‍ക്ക് സദാചാര ഗുണ്ടായിസം നടത്താനുള്ള ധൈര്യമുണ്ടാകുമെന്നും അതു തടയേണ്ടതാണെന്നും വിഷ്ണുവും ലക്ഷ്മിയും പറഞ്ഞു.

കമ്പുകൊണ്ട് തലങ്ങും വിലങ്ങും അടി

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും നാട്ടുകാരായ അക്രമികള്‍ കമ്പുകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്നതും പെണ്‍കുട്ടികള്‍ നിലവിളിച്ചുകൊണ്ടു നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങള്‍ എന്തുചെയ്തിട്ടാണ് തല്ലുന്നതെന്ന് പെണ്‍കുട്ടികള്‍ ചോദിക്കുന്നുണ്ട്. സംഭവദിവസംതന്നെ വിദ്യാര്‍ഥികളുടെ പരാതിയില്‍ ശ്രീനാരായണപുരം സ്വദേശി മനീഷി(29)നെ പോത്തന്‍കോട് പോലീസ് പിടികൂടിയെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. മൂന്നു പെണ്‍കുട്ടികളടക്കം ഏഴു വിദ്യാര്‍ഥികളാണ് സെപ്റ്റംബര്‍ നാലിന് ഉച്ചയോടെ വെള്ളാണിക്കലെത്തിയത്. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ സഹോദരങ്ങളാണ്. ഇവരെ ഒരുസംഘം ആളുകള്‍ ചോദ്യംചെയ്യുകയായിരുന്നു. ഈ സംഘത്തിലെ മനീഷാണ് വിദ്യാര്‍ഥിനികളെ ആക്രമിച്ചത്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോത്തന്‍കോട് പോലീസെത്തി വിദ്യാര്‍ഥികളെയും പ്രതിയെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. രക്ഷാകര്‍ത്താക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവരോടൊപ്പം വിദ്യാര്‍ഥിനികളെ വിട്ടയച്ചു. പോലീസ് വിദ്യാര്‍ഥിനികളില്‍നിന്നു പരാതി എഴുതിവാങ്ങി മര്‍ദനത്തിനു മാത്രം കേസെടുത്ത് പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി. വെള്ളാണിക്കലില്‍ എത്തുന്നവര്‍ക്കു നേരേ ആക്രമണമുണ്ടാകുന്നതു പതിവാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. വൈകുന്നേരങ്ങളിലും മറ്റും ഭീഷണിപ്പെടുത്തി പണപ്പിരിവടക്കം നടത്തുന്നുണ്ടെന്നാണ് ആരോപണം.

പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

പോത്തന്‍കോട്: വെള്ളാണിക്കല്‍ പാറമുകളില്‍ സ്‌കൂള്‍വിദ്യാര്‍ഥിനികളെ മര്‍ദിച്ച സംഭവത്തിലും ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് പോലീസ് ചുമത്തിയതെന്ന് ആരോപണം. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ചിട്ടും പ്രതികള്‍ക്കെതിരേ പോത്തന്‍കോട് പോലീസ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം സംബന്ധിച്ച വകുപ്പുകളൊന്നും ചുമത്തിയില്ല. ഇക്കാര്യം കുട്ടികളുടെ മൊഴിയിലില്ല എന്നാണ് പോലീസ് പറയുന്നത്. അക്രമിസംഘത്തിലെ ഒരാളുടെ പേരില്‍ മാത്രമാണ് കേസെടുത്തത്. മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, വിദ്യാര്‍ഥിനികള്‍ മൊഴിനല്‍കിയാല്‍ മറ്റു വകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന നിലപാടിലാണ് പോലീസ്.

Content Highlights: moral police attack in vellanikkal para


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


K MURALEEDHARAN

1 min

ശശി തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണ്, ഖാര്‍ഗെ യോഗ്യന്‍- കെ മുരളീധരന്‍

Oct 5, 2022

Most Commented