രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ചെന്നൈ: രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ച കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി. ശിവഗംഗ ജില്ലയിലെ തിരുഭുവനവത്തിലുള്ള മുരുകാനന്ദത്തിന്റെ മകന്‍ ജീവസൂര്യ(18)യെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാമുകിയുടെ വീടിന് സമീപം ജീവസൂര്യയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്ന് ബൈക്കില്‍ പുറത്തേക്കുപോയ ജീവസൂര്യ തിരികെ നടന്നാണ് വന്നത്. മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്നില്ല. മുഖത്ത് പരിക്കുകളുമുണ്ടായിരുന്നു. ഇതേക്കുറിച്ച് മാതാപിതാക്കള്‍ ചോദിച്ചിട്ടും മറുപടി പറയാതെ മുറിയിലേക്കു പോകുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം സംശയം തോന്നി മുറിയില്‍ കയറി നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോലീസന്വേഷണത്തില്‍ സമീപഗ്രാമത്തിലുള്ള കാമുകിയെ കാണാനെത്തിയപ്പോള്‍ ചിലര്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയുമായിരുന്നെന്ന് തെളിഞ്ഞു. പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: moral police attack, college student commit suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented