രാധാകൃഷ്ണൻ, രാജു
കാക്കൂര്‍: സായാഹ്നദൃശ്യങ്ങള് ആസ്വദിക്കാന്‍ കുടുംബസമേതം പൊക്കുന്ന് മലയില്‍ എത്തിയ പ്രതിശ്രുത വധൂവരന്മാരെ സദാചാരപോലീസ് ചമഞ്ഞു ആക്രമിച്ച പരിസരവാസികളെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കോടത്തില് മീത്തല്‍ രാധാകൃഷ്ണന് (47), കൈതയില്‍വീട്ടില്‍ രാജു (36) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവും സംഘവും അറസ്റ്റുചെയ്തത്.
ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നായി ഏറെ സഞ്ചാരികള്‍ എത്തുന്ന ചീക്കിലോടിനടുത്ത പൊക്കുന്നുമലയില്‍ എത്തിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പോലീസ് പറയുന്നത് ഇങ്ങനെ, ഒരാഴ്ചമുമ്പ് കുടുംബസമേതം മലയിലെത്തിയ ഇവര്‍ കൂട്ടത്തില്‍നിന്ന് അല്പം മാറി നടന്നപ്പോഴാണ് പരിസരവാസികളായ പ്രതികള്‍ ചേര്‍ന്ന് ചോദ്യംചെയ്ത് ആക്രമിച്ചത്. യുവതീയുവാക്കളെ മുന്‍വിധിയോടുകൂടി തടഞ്ഞു വെച്ച് മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ കൂട്ടത്തിലുള്ള യുവാവിനെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച യുവതിയെ കടന്നുപിടിച്ചു കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ജയരാജന്, എസ്.സി.പി.ഒ. മാരായ സപ്നേഷ്, ജാഫര്‍, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജാത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: moral police attack against couple in kakkoor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..