Photo: Screengrab/ Mathrubhumi News
മംഗളൂരു: മംഗളൂരുവിൽ മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വർ ബീച്ചിലായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. മതം ചോദിച്ചായിരുന്നു അക്രമമെന്ന് വിദ്യാർഥികൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പെൺകുട്ടികളും ആൺകുട്ടികളും അടക്കമുള്ളവർ സോമേശ്വർ ബീച്ചിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ഇവിടെ എത്തിയ ഒരു സംഘം ആളുകൾ ഇവരോട് വിവരങ്ങൾ ചോദിച്ചു. വിദ്യാർഥികൾ വ്യത്യസ്ത മതത്തിൽപെട്ടവരാണെന്ന് അറിഞ്ഞതോടെ സംഘത്തിൽപെട്ടവർ അശ്ലീലം പറയുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.
ആക്രമണത്തിൽ മൂന്ന് ആൺകുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോളിങ്ങിൽ ഉണ്ടായിരുന്ന പോലീസ് എത്തിയതോടെ അക്രമികൾ സ്ഥലം വിടുകയായിരുന്നു.
വിദ്യാർഥികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പ്രത്യേക സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മംഗളൂരു പോലീസ് കമ്മീഷണർ വാർത്താ കുറിപ്പിൽ അറിയിച്ചു.
Content Highlights: Moral attack on Malayali students in Mangalore
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..