പണമിടപാട്: താരദമ്പതിമാരായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരേ കേസ്


ബാബുരാജ് ജേക്കബ്ബ്, വാണിവിശ്വനാഥ്

ഒറ്റപ്പാലം: സിനിമാനിര്‍മാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ താരദമ്പതിമാര്‍ക്കെതിരേ കേസ്. നടന്‍ ആലുവ അശോകപുരം സ്വദേശി ബാബുരാജ് ജേക്കബ്ബ്, ഭാര്യ തൃശ്ശൂര്‍ ഒല്ലൂര്‍ചെന്ന സ്വദേശി വാണിവിശ്വനാഥ് എന്നിവര്‍ക്കെതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. തൃശ്ശൂര്‍ തിരുവില്വാമല കാട്ടുകുളംസ്വദേശി റിയാസിന്റെ പരാതിയിലാണ് നടപടി.

കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്നും 2017 മുതല്‍ പരിചയക്കാരായ ഇവര്‍ക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ആദ്യം 30 ലക്ഷം രൂപ നല്‍കി. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് ബാക്കി പണം കൈമാറിയത്. തൃശ്ശൂരിലും എറണാകുളത്തുമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

പണം തിരികെലഭിക്കാതായതോടെ റിയാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണംനടത്തി പരാതി ഒറ്റപ്പാലം പോലീസിന് കൈമാറി. ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയാണ് ഇടപാടുകള്‍ നടത്തിയതെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒറ്റപ്പാലം കോടതിയിലെത്തിയത്. ഇരുവര്‍ക്കുമെതിരേ വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

Content Highlights: Money fraud-Case against star couple Baburaj and Vani Vishwanath

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented