ജോലിയിലിരിക്കെ സ്ഥാപനം തുടങ്ങി, ഷെയര്‍മാര്‍ക്കറ്റിന്റെ പേരില്‍ തട്ടിപ്പ്; പോലീസുകാരന്‍ ഒളിവില്‍


സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കാമെന്ന വ്യാജേന ഏകദേശം ഒരു കോടിയിലധികം രൂപ ഇയാള്‍ പിരിച്ചെടുത്തുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.

രവിശങ്കർ

നെടുമങ്ങാട് : ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ പോലീസുകാരന്‍ ഒളിവില്‍. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പാങ്ങോട് ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗൗരീശങ്കരം വീട്ടില്‍ രവിശങ്കറിനെതിരേയാണ് നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്. വിമുക്തഭടനേയും ബന്ധുക്കളേയും കബളിപ്പിച്ചാണ് രവിശങ്കര്‍ പണം തട്ടിയത്. അന്വേഷണത്തില്‍ ഇയാള്‍ മെഡിക്കല്‍ അവധിയില്‍ പോയശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കാമെന്ന വ്യാജേന ഏകദേശം ഒരു കോടിയിലധികം രൂപ ഇയാള്‍ പിരിച്ചെടുത്തുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ഇതില്‍ നിന്ന് ഒരു ലാഭവിഹിതം ആദ്യ നാളുകളില്‍ പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി തുകയോ പലിശയോ ലഭിച്ചില്ല. തുടര്‍ന്നാണ് നെടുമങ്ങാട് ഉളിയൂര്‍ മുരളീഭവനില്‍ ബി.മുരളീധരന്‍, ബന്ധുവായ വിജയന്‍നായര്‍ എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസുകാരന്‍ സാമ്പത്തിക തട്ടിപ്പും വിശ്വാസ വഞ്ചനയും നടത്തിയെന്നാണ് കേസ്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍, പാങ്ങോട് സി.ഐ. സുനീഷ് എന്നിവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് രവിശങ്കര്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ നിലവില്‍ ജോലിയില്‍ ഇല്ലെന്ന വിവരം ലഭിച്ചത്.



തട്ടിപ്പ് ആലീസ് ബ്ലൂഗ്രോത്തിന്റെ പേരില്‍

രവിശങ്കര്‍ ജോലിയില്‍ ഇരിക്കവെ പഴകുറ്റി കല്ലമ്പാറയില്‍ ആലീസ് ബ്ലൂഗ്രോത്ത് ഇന്‍വൈറ്റബിള്‍ എന്ന പേരില്‍ സാമ്പത്തിക സ്ഥാപനം തുടങ്ങി. ഇതിന്റെ മറവിലാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. ആദ്യകാലങ്ങളില്‍ കൃത്യമായി പലിശ കൊടുത്ത് വിശ്വസ്തത സമ്പാദിച്ച ഇയാള്‍ പിന്നീടാണ് 40,000, 80,000 തുടങ്ങിയ വലിയ തുകകള്‍ ആളുകളില്‍ നിന്നും തട്ടിയെടുത്തത്. നിലവില്‍ പാങ്ങോട്, നെടുമങ്ങാട് സ്റ്റേഷനുകളില്‍ മാത്രമാണ് പരാതിക്കാരെത്തിയത്. കൂടുതല്‍ ആളുകള്‍ ഇയാളുടെ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വരുംദിവസങ്ങളില്‍ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: money fraud case against policeman in nedumangad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented