മണിചെയിന്‍ മാതൃകയില്‍ 360 കോടി രൂപയുടെ തട്ടിപ്പ്, ഹിജാവുവിനെതിരേ കേസ്; ഇരകളില്‍ ഒട്ടേറെ മലയാളികളും


ഹിജാവു അസോസിയേറ്റ്‌സ് ചെയർമാൻ എം.സൗന്ദർരാജൻ, മകനും എം.ഡി.യുമായ അലക്‌സാണ്ടർ സൗന്ദർരാജൻ | Photo: hijau.in

ചെന്നൈ: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഇരകളാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ ചെന്നൈയിലെ ഹിജാവു അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിനെതിരേ തമിഴ്നാട് പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം കേസെടുത്തു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ നെഹ്രുവിനെ(49) അറസ്റ്റു ചെയ്തു. ഒളിവില്‍ക്കഴിയുന്ന മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ഹിജാവുവിന്റെ സ്ഥാപക ഡയറക്ടര്‍മാരായ സൗന്ദര്‍രാജന്‍, മകന്‍ അലക്‌സാണ്ടര്‍ ഉള്‍പ്പെടെ 21 പേരെയാണ് കേസില്‍ പ്രതികളാക്കിയത്. തട്ടിപ്പിനിരയായവരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.ഹിജാവു അസോസിയേറ്റ്സ്, ഇതിന്റെ സഹോദര സ്ഥാപനങ്ങളായ എസ്.ജി. അഗ്രോ പ്രോഡക്ട്സ്, അരുവി അഗ്രോ പ്രോഡക്ട്സ്, സായ് ലക്ഷ്മി എന്റര്‍പ്രൈസസ്, റാം അഗ്രോ പ്രോഡക്ട്സ്, ആര്‍.എം.കെ. ബ്രോ എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

നിക്ഷേപത്തുകയ്ക്ക് പ്രതിമാസം 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഹിജാവു പൊതുജനങ്ങളെ വശീകരിച്ചത്. വിശ്വാസം ഉറപ്പിക്കാന്‍ ആദ്യത്തെ കുറച്ചുമാസം പലിശ നല്‍കി. എന്നാല്‍, പതുക്കെ ഇതു നിര്‍ത്തി. ആളുകള്‍ പണം ചോദിച്ചപ്പോള്‍ ടോപ്പപ്പായി നിലനിര്‍ത്തുമെന്നും ഇതിനാല്‍ പിന്നീട് കൂടുതല്‍ പണം ലഭിക്കുമെന്നും ധരിപ്പിച്ചു. ഒടുവില്‍ പലിശയും നിക്ഷേപിച്ച ലക്ഷങ്ങളും തിരികെനല്‍കാതെ വഞ്ചിക്കപ്പെട്ടപ്പോഴാണ് ആളുകള്‍ പരാതിയുമായി രംഗത്തെത്തിയത്.മണി ചെയിന്‍ മാതൃകയിലൂടെ ഹിജാവു അസോസിയേറ്റ്സ് നിലവില്‍ 1500-ഓളം പേരില്‍നിന്നായി 360 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പോലീസ് അറിയിച്ചു.

പരാതി നല്‍കാതെ മാറിനില്‍ക്കുന്ന ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അതു കൂടി കണക്കിലെടുത്താല്‍ തട്ടിയെടുത്ത തുക ഇനിയും കോടികള്‍ വരുമെന്നാണ് പറയപ്പെടുന്നത്. ചെന്നൈ കില്‍പ്പോക്ക് കേന്ദ്രമാക്കി രണ്ടു വര്‍ഷം മുമ്പാണ് ഹിജാവു അസോസിയേറ്റ്സ് ആരംഭിക്കുന്നത്.

ആഡംബരത്തോടെ നടത്തിയ ഉദ്ഘാടനച്ചടങ്ങുമുതല്‍ ഒട്ടേറെ മലയാളികള്‍ കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതില്‍ കേന്ദ്രസര്‍ക്കാരുദ്യോഗസ്ഥര്‍ വരെ ഉണ്ടായിരുന്നെന്നാണ് വിവരം. കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കാനെത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഒരു ലക്ഷം രൂപ നിക്ഷേപം കമ്പനിയിലെത്തിച്ചാല്‍ ഇവര്‍ക്ക് ഓരോ മാസവും രണ്ടായിരം രൂപ കമ്മിഷന്‍ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

പണമുണ്ടാക്കാനുള്ള മോഹത്തില്‍ ഏജന്റുമാരായി മലയാളികള്‍ എത്തി. അവര്‍ പരിചയവലയത്തിലുള്ള നൂറുകണക്കിനുപേരെ ചേര്‍ത്തു. അങ്ങനെ ഹിജാവുവിലേക്ക് കോടികള്‍ എത്തുകയായിരുന്നു. ചെന്നൈയിലെ മലയാളി സംഘടനകളെവരെ ചുറ്റിപ്പറ്റി മണി ചെയിന്‍ വ്യാപിച്ചു. പലരും സ്വര്‍ണവും നാട്ടിലെ സ്ഥലവും പണയം വെച്ചും ഹിജാവുവിന്റെ കെണിയില്‍ കുരുങ്ങി. ഒടുവില്‍ പണം നഷ്ടപ്പെട്ടപ്പോള്‍ എല്ലാവരും ഏജന്റുമാരുടെ വീട്ടുപടിക്കലിലെത്തി.ഇതിനിടയില്‍ ഹിജാവു ഏജന്റുമാരെയും കബളിപ്പിച്ചിരുന്നു. അറസ്റ്റിലായ നെഹ്രുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് അറിയിച്ചു.

പരാതി നല്‍കാം

ഹിജാവു തട്ടിപ്പിനരായവര്‍ക്ക് പരാതി നല്‍കാമെന്നു പോലീസ് അറിയിച്ചു. കമ്പനിയെക്കുറിച്ചോ, പണമിടപാടുമായി ബന്ധപ്പെട്ടോ ഉള്ള കൂടുതല്‍ വിവരങ്ങളും പരാതികളും hijaueowdsp@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കാമെന്നും പോലീസ് പറഞ്ഞു.

Content Highlights: money chain fraud case against hijau associates chennai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented