സക്കരിയ
പെരിന്തല്‍മണ്ണ: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായ പരാതിയില്‍ യുവാവ് അറസ്റ്റില്‍.
കോട്ടയ്ക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ ഇരുപത്തേഴുകാരിയാണ് പോലീസില്‍ പരാതി നല്‍കിയത്.
കുറ്റിപ്പുറത്തുവെച്ച് സക്കരിയ നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. വയനാട്ടിലുള്ള മേക്കപ്മാന്റെ വീട്ടില്‍വെച്ചും പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും കോഴിക്കോട്ടുവെച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയ്ക്കല്‍ പോലീസ് ഈ മാസം ഒന്നിന് കേസെടുത്തിരുന്നു.
പിന്നീട് പെരിന്തല്‍മണ്ണ സ്റ്റേഷനിലേക്കു മാറ്റിയ കേസിലെ അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷൈലേഷ്‌കുമാറും സംഘവും കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.
Content Highlights: molested- Young man arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..