പിടിയിലായ വിഷ്ണു
വെമ്പായം :ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം കൊഞ്ചിറ പെരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു(22)വിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തത്.
കൊല്ലം സ്വദേശിനിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2021-ലാണ് വിഷ്ണു പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് സംസാരിക്കുകയും പ്രതിയുടെ വട്ടപ്പാറയിലെ വീട്ടിലേക്കു വരാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് പലതവണ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. നാടൻപാട്ട് കലാകാരനായിരുന്ന വിഷ്ണു പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞ 15-ന് പോയി. ആ ദിവസം പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി വട്ടപ്പാറയിലെ വീട്ടിൽ താമസിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വട്ടപ്പാറ സി.ഐ. ശ്രീജിത്ത്, എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, പോലീസ് ഉദ്യോഗസ്ഥരായ സുനിൽകുമാർ, ജയകുമാർ, ബിനുകുമാർ എന്നിവരുൾപ്പെട്ട പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: molested a 16 year old girls accused arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..