ലൈംഗികാതിക്രമം; പ്രതിയായ യുവാവിനെ സ്ത്രീയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു; മറ്റൊരു പ്രതി ആശുപത്രിയില്‍


Representational Image

ഗുരുഗ്രാം: സ്ത്രീക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയായ യുവാവിനെ സ്ത്രീയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഫരീദാബാദ് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോഹിത്(32) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നവീന്‍ എന്നയാളെ ഗുരുതരമായി പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മോഹിത് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മോഹിതും നവീനും ചേര്‍ന്ന് ഒരു സ്ത്രീയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കാനായി സ്ത്രീയുടെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടെ, പ്രതികളായ രണ്ടുപേരും വീണ്ടും വീട്ടിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായി അയല്‍ക്കാര്‍ വിവരമറിയിച്ചു. ഇതോടെ ബന്ധുക്കളും പോലീസും ഉടന്‍തന്നെ വീട്ടിലെത്തിയെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീയുടെ ബന്ധുക്കള്‍ പ്രതികളെ തിരഞ്ഞുപിടിച്ച് കണ്ടെത്തി മര്‍ദിച്ചത്.



കാറിലിരുന്ന് മദ്യപിക്കുകയായിരുന്ന രണ്ടുപേരെയും കാറിന്റെ ചില്ല് തകര്‍ത്ത ശേഷമാണ് ആക്രമിച്ചത്. വാളുകളും ഇരുമ്പ് വടികളും കൊണ്ടായിരുന്നു മര്‍ദനം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ചോരയൊലിച്ച നിലയിലായിരുന്നു രണ്ടുപേരും. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മോഹിത് മരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുന്ന നവീന്റെ ആരോഗ്യനില അതീവഗുരുതരമാണ്.

കൊല്ലപ്പെട്ട മോഹിത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്ത്രീയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇതിലൊരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.


Content Highlights: molestation case accused killed by woman's relatives in gurugram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented