ഇറങ്ങുമ്പോള്‍ യാത്രക്കാരിയെ കയറിപിടിച്ചു, ലൈംഗികാതിക്രമം; യൂബര്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍


ഹോസ്റ്റലിലേക്ക് യാത്രചെയ്ത വിദ്യാര്‍ഥി ഓട്ടോയില്‍നിന്ന് ഇറങ്ങുമ്പോള്‍ ശരീരഭാഗത്ത് സെല്‍വം പിടിക്കുകയായിരുന്നു. വിദ്യാര്‍ഥിനി ബഹളം വെച്ചപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് കടന്നു കളഞ്ഞു.

പ്രതീകാത്മക ചിത്രം | AFP

ചെന്നൈ: യാത്രക്കാരിയായ മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യൂബര്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഒ.എം.ആറില്‍ ഞായാറാഴ്ച രാത്രിയില്‍നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ സെല്‍വത്തെയാണ് അറസ്റ്റുചെയ്തത്.

ഇയാളുടെ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. സഹായത്തിനായി ഫോണില്‍വിളിച്ചിട്ടും പോലീസ് പ്രതികരിച്ചില്ലെന്നും പരാതിനല്‍കിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യാന്‍ മടിച്ചുവെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.വിദ്യാര്‍ഥിനി സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തിനൊപ്പം ഒ.എം.ആറിലെ ഹോസ്റ്റലിലേക്ക് യാത്രചെയ്ത വിദ്യാര്‍ഥി ഓട്ടോയില്‍നിന്ന് ഇറങ്ങുമ്പോള്‍ ശരീരഭാഗത്ത് സെല്‍വം പിടിക്കുകയായിരുന്നു.



വിദ്യാര്‍ഥിനി ബഹളം വെച്ചപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് കടന്നു കളഞ്ഞു. ഉടന്‍ പോലീസിനെ ഫോണില്‍വിളിച്ചിട്ടും പ്രതികരിച്ചില്ല. അരമണിക്കൂറിന് ശേഷം ഇന്‍സ്‌പെക്ടര്‍ ഹോസ്റ്റലിലെത്തി വിവരംതിരക്കിയെങ്കിലും കേസ് രജിസ്റ്റര്‍ചെയ്യാന്‍ അടുത്തദിവസം രാവിലെവരെ കാത്തിരിക്കാനാണ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചത്.

Content Highlights: molestation against woman passenger uber auto driver arrested in chennai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented