വീട്ടില്‍ അതിക്രമിച്ചുകയറി 13-കാരിക്ക് നേരേ ലൈംഗികാതിക്രമം; 55-കാരന്‍ അറസ്റ്റില്‍


ജെയിംസ് ജോൺ

റാന്നി: വീട്ടില്‍ അതിക്രമിച്ചുകയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചയാള്‍ അറസ്റ്റില്‍. ചേത്തക്കല്‍ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണില്‍ ജെയിംസ് ജോണ്‍(55) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.

ഓഗസ്റ്റ് എട്ടിനായിരുന്നു അതിക്രമം. വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ച ഇയാള്‍, കുട്ടി എതിര്‍ത്തപ്പോള്‍ ബലാല്‍ക്കാരമായി അതിക്രമം കാണിച്ചതായാണ് പരാതി. ബുധനാഴ്ച രാത്രിയാണ് പോലീസില്‍ വിവരം കിട്ടുന്നത്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വെച്ചൂച്ചിറ എസ്.ഐ.സണ്ണിക്കുട്ടിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ. സുഭാഷ്, എസ്.സി.പി.ഒ. ആശാ ഗോപാലകൃഷ്ണന്‍, സി.പി.ഒ.മാരായ മഹേഷ്, അന്‍സാരി, അലക്‌സ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Content Highlights: molestation against minor girl in ranni accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented