ഫയൽചിത്രം | ഫോട്ടോ: വി.പി.ഉല്ലാസ് / മാതൃഭൂമി
തൃശ്ശൂര്‍: തീവണ്ടിയില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേയാണ് ഉപദ്രവമുണ്ടായത്. തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും ശല്യംചെയ്തെന്നുമാണ് പരാതി. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ തൃശ്ശൂര്‍ റെയില്‍വേ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവരെ പിടികൂടാനായിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി 7.50-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട തീവണ്ടിയിലാണ് പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. തീവണ്ടി എറണാകുളം നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി. ഉപദ്രവം തുടര്‍ന്നതോടെ ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് പിതാവ് തീവണ്ടിയിലെ ഗാര്‍ഡിനെ വിവരമറിയിച്ചു. സംഭവം പോലീസില്‍ അറിയിക്കാമെന്നും തൊട്ടടുത്ത സ്റ്റേഷനില്‍നിന്ന് പോലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാര്‍ഡിന്റെ മറുപടി. എന്നാല്‍ തീവണ്ടി ആലുവ സ്റ്റേഷനിലെത്തിയിട്ടും പോലീസുകാര്‍ വന്നില്ല. തീവണ്ടി പിന്നീട് തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..