യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമം; ഒരാളെ ചോദ്യംചെയ്തു, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്


മാളില്‍ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിയുടെ പരമാവധി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സിനിമാ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി പലരും പകര്‍ത്തിയ ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞദിവസങ്ങളില്‍ ശേഖരിച്ചത്.

Visuals from purported video of the incident that emerged on social media / Photo: Screengrab of Mathrubhumi News

കോഴിക്കോട്: ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്ക് നേരേയുണ്ടായ ലൈംഗികാതിക്രമത്തില്‍ പോലീസിന്റെ അന്വേഷണം തുടരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയത്തിന്റെ പേരില്‍ ഒരാളെ ചോദ്യംചെയ്തു. എന്നാല്‍ ഇയാളാണോ പ്രതിയെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

മാളില്‍ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിയുടെ പരമാവധി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സിനിമാ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി പലരും പകര്‍ത്തിയ ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞദിവസങ്ങളില്‍ ശേഖരിച്ചത്. ഇതിനുപുറമേ മാളിലെ വിവിധ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. മാളിലെ വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. വന്‍ ആള്‍ക്കൂട്ടമാണ് സംഭവസമയത്ത് മാളിലുണ്ടായിരുന്നത്. കേസില്‍ കഴിഞ്ഞദിവസം രണ്ട് നടിമാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ചൊവ്വാഴ്ച രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളില്‍നടന്ന ചടങ്ങിന് പിന്നാലെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാരും നടന്മാരും അടങ്ങുന്ന സംഘം മാളിലെത്തിയത്. വന്‍ ജനക്കൂട്ടമാണ് പരിപാടി കാണാനായി മാളില്‍ തടിച്ചുകൂടിയിരുന്നത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ മുഖത്തടിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിതന്നെ കോഴിക്കോട്ടുനിന്ന് മടങ്ങിയ രണ്ടുനടിമാരെയും അവരിപ്പോഴുള്ള എറണാകുളത്തും കണ്ണൂരുമെത്തി നേരിട്ടുകണ്ട് പോലീസ് സംഘം മൊഴിയെടുത്തു. വനിതാസെല്‍ സി.ഐ. ഉഷയുടെയും എസ്.ഐ.യുടെയും നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കണ്ടാലറിയാവുന്ന രണ്ടുപേരാണ് അതിക്രമത്തിനുപിന്നിലെന്ന് നടിമാര്‍ മൊഴിനല്‍കി. .

സംഭവത്തിന് ശേഷം അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. മരവിപ്പിക്കുന്ന അനുഭവമാണുണ്ടായതെന്നും എവിടെയാണ് കയറിപ്പിടിച്ചതെന്ന് പറയാന്‍ അറപ്പുതോന്നുകയാണെന്നും ഇത്രയും ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്നും നടി ചോദിച്ചിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പലയിടങ്ങളിലും പോയിട്ടും അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായതെന്നും നടി പറഞ്ഞിരുന്നു.


Content Highlights: molestation against malayalam actress in kozhikode hilite mall police investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented