നടിമാരുടെ മൊഴിയെടുക്കാന്‍ പോലീസ് കണ്ണൂരിലേക്കും കൊച്ചിയിലേക്കും; മാളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു


നടിമാരില്‍ ഒരാള്‍ നിലവില്‍ കണ്ണൂരിലും മറ്റൊരാള്‍ കൊച്ചിയിലുമാണുള്ളത്. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താനായി വനിതാ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരിച്ചിട്ടുണ്ട്.

Visuals from purported video of the incident that emerged on social media / Photo: Screengrab of Mathrubhumi News

കോഴിക്കോട്: നഗരത്തിലെ ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്ക് നേരേ നടന്ന ലൈംഗികാതിക്രമത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സിനിമയുടെ നിര്‍മാതാക്കളുടെ പരാതി ലഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടമായി നടിമാരുടെ മൊഴി രേഖപ്പെടുത്തും. ഇതിനിടെ, അതിക്രമം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

അതിക്രമത്തിനിരയായ നടിമാരില്‍ ഒരാള്‍ നിലവില്‍ കണ്ണൂരിലും മറ്റൊരാള്‍ കൊച്ചിയിലുമാണുള്ളത്. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താനായി വനിതാ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനുപുറമേ ഷോപ്പിങ് മാളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് എത്രയും വേഗം ഇവരെ പിടികൂടാനാണ് പോലീസ് നീക്കം.

കഴിഞ്ഞദിവസം രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളില്‍നടന്ന ചടങ്ങിന് പിന്നാലെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാരും നടന്മാരും അടങ്ങുന്ന സംഘം മാളിലെത്തിയത്. വന്‍ ജനക്കൂട്ടമാണ് പരിപാടി കാണാനായി മാളില്‍ തടിച്ചുകൂടിയിരുന്നത്. തുടര്‍ന്ന് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ തല്ലാനൊരുങ്ങുകയും ചെയ്തു.

സംഭവത്തിന് ശേഷം അതിക്രമത്തിന് ഇരയായ നടിമാരില്‍ ഒരാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. മരവിപ്പിക്കുന്ന അനുഭവമാണുണ്ടായതെന്നും എവിടെയാണ് കയറിപ്പിടിച്ചതെന്ന് പറയാന്‍ അറപ്പുതോന്നുകയാണെന്നും ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവരാണോ നമുക്ക് ചുറ്റുമുള്ളതെന്നും നടി ചോദിച്ചിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പലയിടങ്ങളിലും പോയിട്ടും അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് കഴിഞ്ഞദിവസമുണ്ടായതെന്നും നടി പറഞ്ഞിരുന്നു.

Content Highlights: molestation against malayalam actress in kozhikode hilite mall police investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented