വനിതാ ഹോസ്റ്റലില്‍ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം, ഭയന്നോടി പെണ്‍കുട്ടികള്‍; അന്വേഷണം


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഹോസ്റ്റലിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ, ഡൽഹി സെൻട്രൽ ഡിസിപി ശ്വേത ചൗഹാൻ | Photo: twitter.com/journomitalli1 & twitter.com/ani

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം. ഹോസ്റ്റലിലെ സുരക്ഷാജീവനക്കാരനാണ് പെണ്‍കുട്ടികളെ ഉപദ്രവിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതും പിന്നാലെ ഇവര്‍ ഭയന്ന് തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനുപിന്നാലെയാണ് ഒരു പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാരന്‍ കയറിപ്പിടിക്കുന്നത്. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഹോസ്റ്റലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.



വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ ഡി.സി.പി. ശ്വേത ചൗഹാന്‍ അറിയിച്ചു. പരാതിക്കാരി മൊഴി നല്‍കാത്തതിനാല്‍ നിയമോപദേശം തേടിയെന്നും തുടര്‍ന്നാണ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും ഡി.സി.പി. വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി വനിതാ കമ്മീഷനും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: molestation against girls in a pg hostel in delhi karolbagh police investigation is going on


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented