'നിഷാം നടത്തിയത് ഭ്രാന്തമായ ആക്രമണം'; ഹമ്മറും വിട്ടുനല്‍കില്ല, ഹര്‍ജി ഹൈക്കോടതി തള്ളി


പാര്‍ക്കിങ് ഏരിയയില്‍ വാഹനത്തില്‍നിന്ന് പുറത്തിറക്കി കിടത്തിയ ചന്ദ്രബോസിന്റെ തലയില്‍ നിഷാം ചവിട്ടിയെന്നതിനും സാക്ഷിമൊഴിയുണ്ട്. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഇതിലൂടെ വ്യക്തമാണ്.

പ്രതി മുഹമ്മദ് നിഷാം, കൊല്ലപ്പെട്ട ചന്ദ്രബോസ്

കൊച്ചി: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് അടക്കമുള്ള ശിക്ഷ ഹൈക്കോടതി ശരിവെച്ചു. നിഷാം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് നടന്നത് തികച്ചും സംസ്‌കാര വിരുദ്ധമായ പ്രവൃത്തിയായിരുന്നുവെന്നും ഭ്രാന്തമായ ആക്രമണമാണ് നിഷാം ചന്ദ്രബോസിനു നേരേ നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്താനാകാത്തതിനാല്‍ നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി.

സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും വിശദമായി വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് 160 പേജുള്ള വിധിന്യായത്തിലൂടെ നിഷാമിന്റെ ശിക്ഷ ശരിവെച്ചത്. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂര്‍ സെഷന്‍സ് കോടതി വിധിച്ചത്. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചിരുന്നു.

ദൃക്സാക്ഷികളുടെ മൊഴിയും മെഡിക്കല്‍ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും കുറ്റകൃത്യത്തില്‍ പ്രതിയുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിലുള്ള സാമ്പത്തിക അന്തരം കുറ്റകൃത്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പാര്‍ക്കിങ് ഏരിയയില്‍ വാഹനത്തില്‍നിന്ന് പുറത്തിറക്കി കിടത്തിയ ചന്ദ്രബോസിന്റെ തലയില്‍ നിഷാം ചവിട്ടിയെന്നതിനും സാക്ഷിമൊഴിയുണ്ട്. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഇതിലൂടെ വ്യക്തമാണ്.

എല്ലാവരും കൂടി നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചയായിരുന്നു തനിക്കെതിരായ കേസ് എന്നായിരുന്നു നിഷാമിന്റെ വാദം. തന്നെ ആക്രമിക്കാന്‍ ചന്ദ്രബോസടക്കമുള്ളവര്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി നടത്തിയ ശ്രമത്തിനിടെയുണ്ടായ അപകടത്തിലാണ് ചന്ദ്രബോസ് കൊല്ലപ്പെട്ടതെന്നും വാദിച്ചു. ഈ വാദങ്ങളൊക്കെ കോടതി തള്ളി.

നിഷാം ഓടിച്ചിരുന്ന ഹമ്മര്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് വാഹനയുടമയായ ബെംഗളൂരു സ്വദേശി കിരണ്‍ രവി രാജു നല്‍കിയ ഹര്‍ജിയും തള്ളി.

ചന്ദ്രബോസിനു നേരേയുള്ള അക്രമം ഇങ്ങനെ

2015 ജനുവരി 29-നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വിദേശ നിര്‍മിത വാഹനമായ ഹമ്മറില്‍ എത്തിയ നിഷാമിനായി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതിന്റെ പേരിലാണ് ആക്രമണമുണ്ടായത്. വാഹനത്തില്‍ നിന്നിറങ്ങി ചീത്ത വിളിച്ച നിഷാമിന്റെ നടപടി ചോദ്യം ചെയ്തതോടെയായിരുന്നു ആക്രമണം.

അതോടെ ചന്ദ്രബോസ് സെക്യൂരിറ്റി കാബിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അവിടെ കയറിയും ആക്രമിച്ചതോടെ രക്ഷപ്പെടാനായി ഓടി. ഹമ്മറില്‍ പിന്നാലെയെത്തിയ നിഷാം ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്തി.

ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ഹമ്മറിനുള്ളിലേക്കിട്ട് പാര്‍ക്കിങ് സ്ഥലത്ത് കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു. പോലീസെത്തി ചന്ദ്രബോസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

Content Highlights: mohammed nisham chandra bose murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented