'ഇൻസ്റ്റഗ്രാമിലെ താരം' തീതുപ്പും കാറിന് എംവിഡിയുടെ പൂട്ട്; എട്ട് രൂപമാറ്റത്തിന് 44000 രൂപ പിഴചുമത്തി


കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമുകളിൽ വൻ ഹിറ്റായിരുന്നു. കോളേജുകളിലെ ആഘോഷങ്ങളിൽ ഈ കാർ ആയിരുന്നു ഹീറോ. സൈലൻസറിൽ നിന്ന് തീ തുപ്പുന്ന തരത്തിലായിരുന്നു രൂപമാറ്റം വരുത്തിയിരിക്കുന്നത്.

പിടിച്ചെടുത്ത കാർ

മലപ്പുറം: മലപ്പുറത്ത് സൈലൻസറിൽ നിന്ന് തീതുപ്പുംവിധം രൂപമാറ്റംവരുത്തിയ കാർ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്മെന്റ് വിഭാഗം പിടികൂടി. സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയ കാറാണ് പിടിയിലായത്. കോളേജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് നൽകിയിരുന്ന കാറായിരുന്നു ഇത്.

കഴിഞ്ഞ ദിവസങ്ങളിൽ കാർ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റായിരുന്നു. കോളേജുകളിലെ ആഘോഷങ്ങളിൽ ഈ കാർ ആയിരുന്നു ഹീറോ. സൈലൻസറിൽ നിന്ന് തീ തുപ്പുന്ന തരത്തിലായിരുന്നു രൂപമാറ്റം വരുത്തിയിരിക്കുന്നത്. എഞ്ചിനിൽ നിന്ന് പ്രത്യേക പൈപ്പ് സൈലൻസറിൽ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ ഉണ്ടാക്കിയിരിക്കുന്നത്. പിന്നിൽ പോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.



ഇതുകൂടാതെ എട്ട് വിധത്തിലുള്ള രൂപമാറ്റങ്ങളും കാറിന് വരുത്തിയിരുന്നു. ഹോണ്ട സിറ്റി കാറിൽ ലക്ഷങ്ങൾ മുടക്കിയായിരുന്നു ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്. മലപ്പുറത്ത് വെന്നിയൂരിൽ ഉടമയുടെ വീട്ടിലെത്തിയാണ് മോട്ടോർവാഹന വകുപ്പ് കാർ പരിശോധിച്ചത്. സാധാരണ കാർ വാടകയ്ക്ക് നൽകുന്നതിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണ് ഈ കാർ വാടകയ്ക്ക് നൽകിയിരുന്നതെന്നാണ് വിവരം.

'വാഹനത്തിൽ അടിമുടി മാറ്റംവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 44000 രൂപ പിഴ ചുമത്തി. വാഹനത്തിന്റെ ആർസി പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കി ഹാജരാക്കിയാല്‍ മാത്രമേ ആർ.സി. തിരികെ നൽകൂ. അല്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ അടക്കം റദ്ദാക്കും', എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ. ഷെഫീഖ് വ്യക്തമാക്കി.

Content Highlights: modified car seized in malappuram - video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented