റോസ് ഹെമ്മ
കൊച്ചി: റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍.
മോഡലിങ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി നടുവിലപ്പറമ്പില്‍ വീട്ടില്‍, റോസ് ഹെമ്മ (ഷെറിന്‍ ചാരു-29) യാണ് എന്‍ഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.9 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
ഉപഭോക്താക്കള്‍ക്കിടയില്‍ 'സ്‌നോബോള്‍' എന്ന കോഡിലാണ് ഇവര്‍ മയക്കുമരുന്ന് കൈമാറിയിരുന്നത്. ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്‌സൈസ് പറയുന്നു. വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്തു നില്‍ക്കുന്നതിനിടെ അര്‍ധരാത്രിയോടുകൂടി എക്‌സൈസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു.
എക്‌സൈസിനെക്കണ്ട് അതുവഴി വന്ന വാഹനം കൈകാണിച്ച് നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ ടി.എന്‍. അജയ കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സി.ഇ.ഒ. ഹര്‍ഷകുമാര്‍, എന്‍.യു. അനസ്, എസ്. നിഷ, പി. അനിമോള്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
Content Highlights: model woman arrested with mdma drugs in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..