സജ്ജാദ് ലഹരി ഉപയോഗിച്ചു, ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരിക്കടത്തെന്നും സംശയം; ഷഹനയെ മര്‍ദിച്ചെന്ന് മൊഴി


ഷഹന, സജ്ജാദ്

കോഴിക്കോട്: പറമ്പില്‍ ബസാറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷഹനയുടേത് ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഷഹ്നയുടേത് ആത്മഹത്യയാണെന്നും ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു എന്നും എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുമ്പ് ഷഹാനയെ സജ്ജാദ് മര്‍ദ്ദിച്ചിട്ടുണ്ടോ എന്നും ഏതെങ്കിലും ലഹരി വസ്തുക്കള്‍ ഷഹാനയ്ക്ക് നല്‍കിയിട്ടുണ്ടോ എന്നുമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ഷഹ്നയെ പണത്തിന് വേണ്ടി നിരന്തരം ഉപദ്രവിച്ചിരുന്നതായി സജ്ജാദും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന ദിവസം മര്‍ദ്ദിച്ചോ എന്ന കാര്യത്തില്‍ സജാദ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനുമാണ് സജ്ജാദിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

ഫ്‌ളാറ്റിലെ ജനലഴിയില്‍ അയകെട്ടാനുപയോഗിച്ച കയറിന്റെ ഒരു കഷ്ണം ഉപയോഗിച്ച് തൂങ്ങി എന്നാണ് സജാദിന്റെ മൊഴി. ഈ കയര്‍ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പാകത്തിനുള്ളതാണോ എന്ന് പോലീസിന് സംശയം ഉണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന സജാദ് ലഹരി കച്ചവടം നടത്തിയിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഫുഡ് ഡെലിവറിയുടെ മറവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കച്ചവടം നടത്തിയതായി സൂചനകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ഇന്‍ഹൈലറും പോലീസ് കണ്ടെത്തിയിരുന്നു. ഇത് ലഹരി ഉപയോഗത്തിന് വേണ്ടി സൂക്ഷിച്ചതാണോ എന്നും പോലീസ് പരിശോധിക്കും

അതിനിടെ, ഷഹനയും സജ്ജാദും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്‌നമുണ്ടായ സമയത്ത് അവരുടെ വീട്ടില്‍പോയിരുന്നു. ആ സമയത്ത് സജ്ജാദ് നോര്‍മല്‍ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നത്. ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്പതിമാര്‍ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോള്‍ ഷഹന സജ്ജാദിന്റെ മടിയില്‍ കിടക്കുന്നതാണ് കണ്ടതെന്നും അയല്‍ക്കാരനായ ഹസന്‍ പറഞ്ഞു.

അതേസമയം, ഷഹനയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 'ആ കയര്‍ കണ്ടാല്‍ തൂങ്ങിമരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തില്‍ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും സംവിധായകര്‍ വിളിച്ചതായും പറഞ്ഞിരുന്നു'- ഷഹനയുടെ സഹോദരന്‍ ബിലാല്‍ പറഞ്ഞു.


Content Highlights: Model Shahana Case- Husband Sajjad is drug peddler says Police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section
Most Commented