ഷഹന, ഷഹന താമസിച്ചിരുന്ന വാടകവീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽനിന്ന്| Photo: www.instagram.com/sahana_official1, Mathrubhumi news screengrab
കോഴിക്കോട് : ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് കോഴിക്കോട് പറമ്പിൽബസാറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ മോഡലും നടിയുമായ ഷഹനയുടെ ഡയറിക്കുറിപ്പ്.
“സജ്ജാദിന്റെ (ഭർത്താവ്) ഉമ്മയ്ക്കുവേണ്ടത് മരുമകളെ അല്ല, ജോലിക്കാരിയെ ആണ്. അവർക്ക് എന്നെ കുറ്റംപറഞ്ഞ് കൊന്നാലെ സമാധാനമാവൂ. എനിക്ക് ആരുമില്ല, ഒരുകാരണവുമില്ലാതെ കുറെതല്ലി, ഞാൻ അവനെമാത്രം വിശ്വസിച്ച് വന്നതാണ്. എന്നിട്ട് അവൻ എന്നെ ഇത്തിരിപോലും മനസ്സിലാക്കിയില്ല. ഞാൻ വെറും വേസ്റ്റ്, സെൻജു(സജ്ജാദ്)പോലും സപ്പോർട്ട് ചെയ്യുന്നില്ല. അവൻ ഞാൻ വിചാരിക്കുന്നപോലെയുള്ള ആളല്ല” -ഡയറിയിൽ പറയുന്നു.
ഷഹനയുടെ സഹോദരനാണ് ഡയറിക്കുറിപ്പ് കൈമാറിയതെന്ന് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശൻ പറഞ്ഞു. കേസന്വേഷണത്തിൽ ഷഹനയുടെ ഡയറിക്കുറിപ്പ് നിർണായകമാവും. മേയ് 13-നാണ് കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ത്രീധനപീഡനക്കുറ്റം ചുമത്തി ഭർത്താവ് സജ്ജാദിനെ അറസ്റ്റ്ചെയ്തിരുന്നു.
Content Highlights: Model Shahana Death
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..