മൊബൈൽ നന്നാക്കാത്തതിന് കടയിൽ ആക്രമണം; വിൽപ്പനയ്ക്കുവെച്ച ഫോണുകളടക്കം എറിഞ്ഞുടച്ചു | വീഡിയോ


Photo: Screengrab/ Mathrubhumi News

കൊച്ചി: ആലുവ തോട്ടുമുഖത്ത് മൊബൈൽ ഫോൺ നന്നാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കടയിൽ ആക്രമണം. മൊബൈൽ ഫോൺ നന്നാക്കാൻ കഴിയില്ല എന്നറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. അക്രമി കടയിലെ സാധനങ്ങൾ എറിഞ്ഞുടക്കുകയും ഉടമയെ മർദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ കേടാണെന്നും നന്നാക്കണമെന്നുമാവശ്യപ്പെട്ട് തോട്ടുമുഖം സ്വദേശികളായ സദാം, ശിഹാബ് എന്നിവരാണ് കടയിലെത്തിയത്. നന്നാക്കുന്നതിനായി ആയിരം രൂപ മുൻകൂറായി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഫോൺ പരിശോധിച്ചതിന് ശേഷം നന്നാക്കാൻ കഴിയില്ലെന്ന് കടക്കാരൻ അറിയിക്കുകയായിരുന്നു. മുൻകൂറായി നൽകിയ പണം തിരികെ നൽകുകയും ചെയ്തു. തുടർന്ന് അക്രമികൾ കടയുടമയെ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു. കടയിലുണ്ടായിരുന്നവർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കടയിലെ പല സാധനങ്ങളും എറിഞ്ഞുപൊട്ടിക്കുകയായിരുന്നു.



സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടിയെടുക്കുമെന്നാണ് ആലുവ ഈസ്റ്റ് പോലീസ് വ്യക്തമാക്കുന്നത്.

Content Highlights: mobile shop attack in aluva

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented